• Home
  • News
  • ജീവിതോപാധി നഷ്ടപ്പെട്ടു, കടക്കെണിയിൽ; അർബുദരോഗിയായ പ്രവാസി മലയാളി സഹായം തേടുന്നു

ജീവിതോപാധി നഷ്ടപ്പെട്ടു, കടക്കെണിയിൽ; അർബുദരോഗിയായ പ്രവാസി മലയാളി സഹായം തേടുന്നു

ദുബായ് ∙ ജീവിതോപാധി നഷ്ടപ്പെട്ടു കടക്കെണിയിലായി, ഒപ്പം ക്ഷണിക്കാത്ത അതിഥിയായി അർബുദവും. അവശനിലയിൽ ദുബായ് കരാമയിൽ കഴിയുന്ന ഭർത്താവിനെ എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ചു മികച്ച ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ജീവൻ നഷ്ടമാകുമെന്നു പറഞ്ഞു വിലപിക്കുകയാണ് ഭാര്യ. കോഴിക്കോട് പേരാമ്പ്ര സ്വദേശി വി.എം.ബഷീറാണ് (52) കഴിഞ്ഞ 10 മാസത്തിലേറെയായി അർബുദത്തോട് പൊരുതി, അധികൃതരെയും മനസ്സിൽ കാരുണ്യം വറ്റിയിട്ടില്ലാത്തവരെയും പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത്.

കഴിഞ്ഞ 20 വർഷമായി യുഎഇയിലുള്ള ബഷീർ കരാമ മത്സ്യ വിപണിയിൽ റസ്റ്ററന്റ് നടത്തിയാണ് ജീവിതം കെട്ടിപ്പൊക്കിയത്. എന്നാൽ ബിസിനസ് നഷ്ടത്തിലായി. നാലു ലക്ഷം ദിർഹമാണ് നഷ്ടമയത്. അതിൽ വിഷമിച്ചു നിൽക്കാതെ, വീണ്ടും ഒരു റസ്റ്ററന്റ് ആരംഭിച്ചു കരകയറാനായിരുന്നു ശ്രമം. എന്നാൽ അതും വിജയിച്ചില്ല

ഇതിനിടെ, കഴിഞ്ഞ മേയില്‍ കഴുത്തിന്റെ ഇടതുഭാഗത്ത് ഒരു മുഴ പ്രത്യക്ഷപ്പെട്ടു. അതു കാര്യമാക്കാതെ ജീവിക്കാനുള്ള ഓട്ടപ്പാച്ചിൽ തുടർന്നു. റിയൽ എസ്റ്റേറ്റ് കമ്പനികള്‍ക്ക് വേണ്ടി ഫ്ലാറ്റുകളും അപാർട്മെന്റുകളും വിൽപന നടത്തുന്ന ബ്രോക്കറായിട്ടായിരുന്നു വേഷപ്പകർച്ച. എന്നാൽ കോവിഡ്19 ആ സാധ്യതകളിലും വൈറസ് പടർത്തി. 

കഴുത്തിലെ മുഴ വലുതായി വന്ന് വേദന ആരംഭിച്ചപ്പോഴും സാമ്പത്തിക പരാധീനതകൾ അലട്ടിയിരുന്ന ബഷീർ അത് കാര്യമാക്കിയില്ല. അതേസമയം, കഴുത്തിന്റെ വലതു ഭാഗത്തും മുഴ പ്രത്യക്ഷപ്പെട്ടു. 15 ദിവസം മുൻപ് ആദ്യത്തെ മുഴ പഴുത്ത് ചലവും രക്തവും പൊട്ടിയൊലിച്ച് ബോധരഹിതനായ ഇദ്ദേഹത്തെ ദുബായ് റാഷിദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 

എത്രയും പെട്ടെന്ന് മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമെന്നും ഇവിടെ ചെലവ് കൂടുതലായതിനാൽ ഉടന്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതായിരിക്കും നല്ലതെന്നും ഭാര്യ ജിംഷയെ ഡോക്ടർമാർ അറിയിച്ചു. പക്ഷേ, രണ്ടാമത്തെ റസ്റ്ററന്റ് നഷ്ടമായതോടെ വീസ പുതുക്കാൻ പോലും കൈയിൽ പണമില്ലായിരുന്നു. ഇതുവഴിയുണ്ടായ പിഴ ഒടുക്കാതെ നാട്ടിലേക്കു പോകാൻ സാധിക്കില്ലെന്നതാണു ഇപ്പോഴത്തെ പ്രശ്നങ്ങളിലൊന്ന്. ജോലി ചെയ്തിരുന്ന റിയൽ എസ്റ്റേറ്റ് കമ്പനിക്ക് 21,000 ദിർഹവും, മറ്റൊരാൾക്ക് അമ്പതിനായിരം ദിർഹവും നൽകാനുണ്ട്. രണ്ടു ചെക്ക് കേസുകളും നിലവിലുണ്ട്. ഇൗ പ്രശ്നം പരിഹരിക്കാത്തതും യാത്രയ്ക്ക് തടസ്സമാകുന്നു.

കഴിഞ്ഞ ഒരാഴ്ചയായി രാത്രികളിൽ വേദനയാൽ പുളയുന്ന ബഷീറിന് ഉറങ്ങാൻ പോലും സാധിക്കുന്നില്ലെന്നു ജിംഷ. രാത്രി ഓരോന്ന് പറഞ്ഞ് കരച്ചിലാണ്. രുചി തോന്നാത്തതിനാൽ ഭക്ഷണവും കഴിക്കുന്നില്ല. ശരീരമാകെ ശോഷിച്ച് പരസഹായമില്ലാതെ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥ. കൂടാതെ ശക്തമായ ചുമയും. ഇതൊക്കെ കാണുമ്പോൾ സഹിക്കാനാകുന്നില്ലെന്നും താനും ആകെ തകർന്നിരിക്കുകയാണെന്നു ഇിംഷ പറഞ്ഞു. ജിംഷ പരിസരപ്രദേശങ്ങളിലെ വീടുകളിൽ ജോലിക്ക് പോയാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്. 15 വയസ്സുള്ള  മകൻ നാട്ടിൽ പഠിക്കുന്നു. 

ബഷീറിന്റെ രോഗവിവരം സാമൂഹിക പ്രവർത്തകൻ കിരൺ രവീന്ദ്രൻ വഴി ഇന്ത്യൻ കോൺസുലേറ്റിൽ അറിയിച്ചിട്ടുണ്ട്. യുണീക് ഫ്രണ്ട്സ് ഒാഫ് കേരള (യുഎഫ്കെ) പ്രവർത്തകരായ ഷാഫി കാഞ്ഞിരമുക്ക്, റയീസ്, ഷിഹാബ് കുന്നത്ത് എന്നിവരാണു പതിവായി ഭക്ഷണമെത്തിക്കുന്നത്. മറ്റു സഹായങ്ങളുമായി സുഹൃത്ത് താജുദ്ദീനും കൂടെയുണ്ട്.‌ ഫോൺ: +971 52 582 6294  (ജിംഷ)

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All