യു.എ.ഇ: വിളിച്ചാൽ, ഡ്രൈവറെ വിട്ടുനൽകും ഡിടിസി
ദുബായ് ∙ ഡ്രൈവറെ വിട്ടുനൽകുന്ന സേവനത്തിന് തുടക്കമിട്ട് ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി). മൈ ഡ്രൈവർ പദ്ധതി വഴി ഇപ്പോൾത്തന്നെ 2000 കരാറുകൾ ഒപ്പിട്ടതായും ദുബായ് ടാക്സി കോർപറേഷൻ അധികൃതർ അറിയിച്ചു.
വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവർക്കെല്ലാം ഇങ്ങനെ സേവനം നൽകുന്നു. ദിവസ, ആഴ്ച, മാസ കാലാവധിയിൽ ഡ്രൈവർമാരുടെ സേവനം ലഭിക്കും. ഡിടിസിയുടെ ഏറ്റവും പുതുമയുള്ള സേവനമാണ് മൈ ഡ്രൈവർ പദ്ധതിയെന്ന് സിഇഒ മൻസൂർ അൽ ഫലാസി അറിയിച്ചു. പ്രതിദിന സേവനത്തിന് 250 ദിർഹമാണ് നിരക്ക്.
ആഴ്ചയിലേക്ക് 1000 ദിർഹവും പ്രതിമാസം 3500 ദിർഹവുമാണ് നിരക്ക്. ഡ്രൈവർമാരുടെ സേവനം ഡിടിസിയുടെ വെബ് സൈറ്റ് www.dubaitaxi.ae, കോൾ സെന്റർ 80088088, സ്മാർട് ആപ് DTC എന്നിവയിൽ ലഭിക്കും. ദുബായിലുള്ളവർക്കും കമ്പനികൾക്കുമാണ് ഇപ്പോൾ സേവനം ലഭ്യമാക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.