• Home
  • News
  • വയറിനകത്ത് ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്ത് ഖത്തർ കസ്റ്റംസ്

വയറിനകത്ത് ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്ത് ഖത്തർ കസ്റ്റംസ്

ദോഹ: മയക്കു മരുന്ന് രാജ്യത്തേക്ക് കടത്താന്‍ പല വഴികളും തേടുന്ന കള്ളക്കടത്തുകാര്‍ ഖത്തര്‍ കസ്റ്റംസിന്റെ വൈദഗ്ധ്യത്തിന് മുന്നില്‍ മുട്ടുമടക്കുന്നു. സാധാരണ ലഗേജില്‍ പല രൂപത്തിലും ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താറുള്ളത്. എന്നാല്‍, ഇക്കുറി സ്വന്തം വയറിനകത്ത് ഒളിപ്പിച്ചാണ് ലഹരി വസ്തു രാജ്യത്തെത്തിക്കാന്‍ ശ്രമിച്ചത്. ഹമദ് ഇന്റര്‍ാനാഷന്‍ എയര്‍പോര്‍ട്ടില്‍ ഒരു കസ്റ്റംസ് ഇന്‍സ്‌പെക്ടറുടെ സംശയമാണ് കള്ളക്കടത്ത് പൊളിച്ചത്. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ അയാളെ ഫുള്‍ ബോഡി സ്‌കാനിങിന് വിധേയമാക്കുകയായിരുന്നു. പരിശോധനയില്‍ ശരീരത്തിനകത്ത അന്യ വസ്തുക്കള്‍ കണ്ടെത്തി. 48.3 ഗ്രാം കഞ്ചാവ് അടങ്ങുന്ന ഏഴ് ക്യാപ്‌സൂളുകളും ഒമ്പതു ട്രമഡോള്‍ ഗുളികകളുമാണ് വയറിനകത്ത് ഉണ്ടായിരുന്നത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All