വാടകയ്ക്ക് താമസിച്ച വീട്ടിലെ യുവതിയെ കുത്തിക്കൊലപ്പെടുത്തി; പ്രവാസി ഇന്ത്യക്കാരൻ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശി യുവതിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിലായി. സ്ത്രീയുടെ വീട്ടിൽ മുറി വാടകക്ക് എടുത്ത് താമസിച്ചിരുന്നയാളാണ് തർക്കത്തെ തുടർന്ന് കുത്തി കൊലപ്പെടുത്തിയത്. റുമൈതിയയിലെ വീട്ടിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻ റൂമിൽ വിവരം ലഭിച്ചതനുസരിച്ച് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
പൊലീസ് എത്തുമ്പോൾ പ്രതി മൃതദേഹത്തിനരികെ ഇരിക്കുന്നുണ്ടായിരുന്നു. സ്ത്രീയുടെ വീട്ടിൽ ഷെയറിങ് അടിസ്ഥാനത്തിൽ താമസിക്കുകയായിരുന്നു പ്രതി. ഭക്ഷണത്തിന് കൂടി പണം നൽകുന്ന രീതിയിലായിരുന്നു വ്യവസ്ഥ. എന്നാൽ, ഭക്ഷണം ലഭിക്കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആഴത്തിലുള്ള ഒമ്പത് കുത്ത് ഏറ്റതാണ് മരണത്തിനിടയാക്കിയത്. മൃതദേഹം ഫോറൻസിക് വകുപ്പിന് കൈമാറി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.