കുവൈത്ത് ഇന്ത്യൻ എംബസിയിൽ 11 വരെ കോൺസുലർ സേവനമില്ല
കുവൈത്ത് സിറ്റി∙ ഇന്ത്യൻ എംബസിയിലെ കോൺസുലർ സേവനം 11 വരെ നിർത്തിവച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുവൈത്ത് അധികൃതരുടെ നിർദേശം പരിഗണിച്ചാണ് നടപടി. അതേസമയം മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്നുള്ള സഹായം തുടങ്ങിയ അടിയന്തിര സേവനങ്ങൾ മുൻഗണനാ അടിസ്ഥാനത്തിൽ പതിവ് പോലെ തുടരും. കോൺസുലർ സേവനത്തിനുള്ള അപേക്ഷ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അബ്ബാസിയ, ഫഹാഹീൽ, ഷർഖ് ഔട്ട് സോഴ്സിങ് കേന്ദ്രങ്ങളിൽ പാസ്പോർട്ട് സേവനം പതിവ് പോലെ തുടരുമെന്നും എംബസി അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.