• Home
  • News
  • കുവൈത്തിൽ വൈദ്യുതി മീറ്ററുകളും സ്മാർട്ടാകും

കുവൈത്തിൽ വൈദ്യുതി മീറ്ററുകളും സ്മാർട്ടാകും

കുവൈത്ത് സിറ്റി∙ വൈദ്യുതി മീറ്ററുകൾ സ്മാർട് ആകുന്നതോടെ ഉപഭോഗം സംബന്ധിച്ച വിവരം ഉപഭോക്താവിന്റെ കൺ‌മുൻപിലുണ്ടാകുമെന്ന് വൈദ്യുതി-ജലം മന്ത്രി ഡോ. മിഷാൻ അൽ ഉതൈബി. 
മന്ത്രാലയത്തിലേക്ക് 2 ലക്ഷം സ്മാർട്ട് മീറ്ററുകൾ വാങ്ങുന്നതിനുള്ള കരാർ ഒപ്പുവച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യഘട്ടം എന്ന നിലയിലാണ് 2 ലക്ഷം മീറ്റർ. 3 വർഷത്തിനകം 8 ലക്ഷം വൈദ്യുതി മീറ്ററുകളും 3ലക്ഷം സ്മാർട്ട് വാട്ടർ മീറ്ററുകളും എത്തും. ഉപഭോഗം സംബന്ധിച്ച വിവരം സ്മാർട്ട് മീറ്ററിലൂടെ മനസിലാക്കുന്നതോടെ അമിത ഉപയോഗം കുറയ്ക്കാൻ പ്രേരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 
സ്മാർട്ട് സംവിധാനത്തിൽ പണമടയ്ക്കാനും കഴിയും. മന്ത്രാലയത്തിലെ സ്മാർട് കൗണ്ടർ വഴി പരാതികൾക്ക് വേഗം പരിഹാരമാകുമെന്നും  അദ്ദേഹം പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All