• Home
  • News
  • കടയുടമ ക്വാറന്റൈനിലായിരിക്കെ തൊഴിലാളി സാമ്പത്തിക തട്ടിപ്പ് നടത്തി സ്വദേശത്തേക്ക്

കടയുടമ ക്വാറന്റൈനിലായിരിക്കെ തൊഴിലാളി സാമ്പത്തിക തട്ടിപ്പ് നടത്തി സ്വദേശത്തേക്ക് മുങ്ങിയതായി പരാതി

ദോഹ: ഖത്തറില്‍ കടയുടമ കൊവിഡ് വീട്ടില്‍ ക്വാറന്റൈനിലിരിക്കെ തൊഴിലാളി വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി സ്വദേശത്തേക്ക് മുങ്ങിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഖത്തര്‍ റേഡിയോയില്‍ നടന്ന ഒരു പൊതു ചര്‍ച്ചക്കിടെയാണ് ഖത്തര്‍ പൗരനായ വ്യക്തി ആസൂത്രണ മന്ത്രാലയത്തിന് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയത്. 

അറബ് വംശജനായ തൊഴിലാളിക്കെതിരെയാണ് പരാതി. തന്റെ കടയിലെ സാധന സാമഗ്രികള്‍ താന്‍ ക്വാറന്റൈനിലായിരിക്കെ തൊഴിലാളി ഒരു മില്യണ്‍ റിയാലിന് വിറ്റഴിച്ചു സ്വദേശത്തേക്ക് മടങ്ങിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും പ്രതിയെ തിരിച്ചു കൊണ്ടുവരാനുള്ള ആശയവിനിമയം നടത്തുകയും വേണമെന്ന് പരാതിക്കാരന്‍ പറയുന്നു. അടുക്കള ഉപകരണങ്ങളും വിവാഹ ഗിഫ്റ്റ് ഷോപ്പുകളും നടത്തുന്ന ഖത്തര്‍ പൗരനാണ് പരാതി നല്‍കിയിരിക്കുന്നത്. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All