ഒമാനില്‍ മാർച്ച് 20 വരെ രാത്രി കടകള്‍ അടച്ചിടും
ആളുകൾക്ക് പുറത്തിറങ്ങാനും വാഹനങ്ങൾ ഓടിക്കുന്നതിനും തടസങ്ങളില്ല
ഒമാനിൽ വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ രാത്രി സമയങ്ങളിൽ അടച്ചിടാനുള്ള സുപ്രീം കമ്മിറ്റി തീരുമാനം നിലവിൽ വന്നു. മാർച്ച് 20 വരെ രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ ഒമാനിലെ കച്ചവട സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കും.
ഇന്ധന സ്റ്റേഷനുകൾ, ആശുപത്രികൾ, ഫാർമസികൾ എന്നിവ ഒഴിച്ചുള്ള സ്ഥാപനങ്ങൾക്കെല്ലാം നിയന്ത്രണം ബാധകമാണ്. ആളുകൾക്ക് പുറത്തിറങ്ങാനും വാഹനങ്ങൾ ഓടിക്കുന്നതിനും തടസങ്ങളില്ല. ആദ്യദിവസമായ ഇന്ന് വൈകുന്നേരം സ്ഥാപനങ്ങളിൽ പൊതുവെ തിരക്ക് അനുഭവപ്പെട്ടു.
സുപ്രീം കമ്മിറ്റി നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ റോയൽ ഒമാൻ പൊലീസിന്റെയും പബ്ലിക് പ്രോസിക്യൂഷൻറെയും സഹകരണത്തോടെ കർശന നിരീക്ഷണം നടത്തുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. നിയന്ത്രണം മുൻ നിർത്തി സ്ഥാപനങ്ങൾ പ്രവർത്തന സമയം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ പതിവിലും നേരത്തേ തുറന്ന് വൈകുന്നേരം ഏഴ് മുതൽ എട്ട് വരെ സമയത്തിനുള്ളിൽ അടക്കുന്ന രീതിയിലാണ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.