• Home
  • News
  • മനുഷ്യക്കടത്ത്: സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കണമെന്ന് നിർദേശം

മനുഷ്യക്കടത്ത്: സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കണമെന്ന് നിർദേശം

കുവൈത്ത് സിറ്റി∙ വീസക്കച്ചവടം തടയുന്നതിന് സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന കമ്പനികളിൽ പരിശോധന ശക്തമാക്കണമെന്ന് പാർലമെന്റിന്റെ മനുഷ്യാവകാശ സമിതി.  സ്ഥാപനങ്ങളുടെ മറവിൽ വീസക്കച്ചവടം നടക്കുന്നതായി സമിതി വക്താവ് ഹംദാൻ അൽ അസ്മി അഭിപ്രായപ്പെട്ടു. 
വൻ‌കിട കരാർ കമ്പനികൾ ആയിരക്കണക്കിന് ആളുകളെ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്ത് കുവൈത്തിൽ എത്തിച്ച ശേഷം പകുതിയിലേറെയും ആളുകളെ തൊഴിൽതേടി അലയാൻ വിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പണം വാങ്ങിയാണ് വീസ നൽകുന്നത്. 
ആയിരം പേരെ ആവശ്യമുള്ളിടത്ത് രണ്ടായിരം പേരെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും  ചൂണ്ടിക്കാട്ടി. ആഭ്യന്തരം, വിദേശകാര്യം, നീതിന്യായം മന്ത്രാലയങ്ങളിലെയും മാൻ‌പവർ അതോറിയിലെയും മനുഷ്യക്കടത്ത് തടയുന്നതിനുള്ള പാർലമെന്റ് സ്ഥിരം സമിതിയിലെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All