• Home
  • News
  • സൗദിയിലെ ദൈനംദിന കോവിഡ് കേസുകളിൽ നേരിയ വർധന തുടരുന്നു

സൗദിയിലെ ദൈനംദിന കോവിഡ് കേസുകളിൽ നേരിയ വർധന തുടരുന്നു

ജിദ്ദ: സൗദി അറേബ്യയിൽ ദിനേന റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ നേരിയ വർധന തുടരുന്നു. വ്യാഴാഴ്ച പുതുതായി റിപ്പോർട്ട് ചെയ്ത കേസുകളെക്കാൾ ഒമ്പത് എണ്ണം കൂടുതലായി 384 ആണ് വെള്ളിയാഴ്ചത്തെ പുതിയ കേസുകളുടെ എണ്ണം. 309 പേർ ഇന്ന് രോഗമുക്തി നേടി.

രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ അഞ്ച് പേർ കൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 379092 ആയി. ഇതിൽ 369922 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6519 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 2651 പേർ ചികിത്സയിൽ കഴിയുന്നു. ഇവരിൽ 509 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 187, കിഴക്കൻ പ്രവിശ്യ 68, മക്ക 55, വടക്കൻ അതിർത്തി മേഖല 24, മദീന 10, അൽ ഖസീം 9, അൽജൗഫ് 7, ഹാഇൽ 6, അസീർ 5, നജ്റാൻ 5, തബൂക്ക് 4, ജീസാൻ 3, അൽബാഹ

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All