• Home
  • News
  • ഒമാനിൽ മയക്കുമരുന്ന് ശേഖരവുമായി വിദേശി അറസ്റ്റിൽ

ഒമാനിൽ മയക്കുമരുന്ന് ശേഖരവുമായി വിദേശി അറസ്റ്റിൽ

മസ്‍കത്ത്: മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ വിദേശി ഒമാനില്‍ അറസ്റ്റിലായി. 61 കിലോഗ്രാം ക്രിസ്റ്റൽ  മയക്കമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും ഇയാളില്‍ നിന്ന് റോയൽ ഒമാൻ  പോലീസ് പിടിച്ചെടുത്തു.

അന്താരാഷ്ട്ര സംഘത്തിന്റെ പിന്തുണയോടെയാണ് രാജ്യത്തേക്ക് മയക്കുമരുന്നും ലഹരിവസ്തുക്കളും ഇയാള്‍ കടത്തിയിരുന്നത്. വടക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ ജനറൽ അഡ്‍മിനിസ്ട്രേഷനും പൊലീസ് കമാൻഡുകളും തുടർച്ചയായി നടത്തി വന്നിരുന്ന  അന്വേഷണത്തിലാണ് ഇയാളെ പിടികൂടാൻ സാധിച്ചത്. പ്രതിക്കെതിരായ നിയമ നടപടികൾ  സ്വീകരിച്ചു കഴിഞ്ഞുവെന്നും അധികൃതർ വ്യക്തമാക്കി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All