• Home
  • News
  • ഒമാൻ: രാ​ത്രി​കാ​ല അ​ട​ച്ചി​ട​ൽ; ക​ച്ച​വ​ടം കു​റ​ഞ്ഞെ​ങ്കി​ലും പി​ന്തു​ണ​യു​മാ​യ

ഒമാൻ: രാ​ത്രി​കാ​ല അ​ട​ച്ചി​ട​ൽ; ക​ച്ച​വ​ടം കു​റ​ഞ്ഞെ​ങ്കി​ലും പി​ന്തു​ണ​യു​മാ​യി വ്യാ​പാ​രി​ക​ൾ

മ​സ്ക​ത്ത്: വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ച രാ​ത്രി​കാ​ല അ​ട​ച്ചി​ട​ൽ​മൂ​ലം ക​ച്ച​വ​ടം കു​റ​ഞ്ഞ​താ​യി വ്യാ​പാ​രി​ക​ൾ. ഹോ​ട്ട​ൽ മേ​ഖ​ല​യെ​യും നി​യ​ന്ത്ര​ണം സാ​ര​മാ​യി ബാ​ധി​ച്ചു. എ​ന്നാ​ൽ, പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്​ ഒ​മാ​ൻ സ​ർ​ക്കാ​ർ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​മാ​യി പാ​ലി​ക്കു​മെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഒ​മാ​ൻ അ​ധി​കൃ​ത​ർ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് വ​ലി​യ വി​ല​യാ​ണ്​ ന​ൽ​കു​ന്ന​ത്. ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ കോ​വി​ഡ്​ വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​ണ്. രാ​ത്രി അ​ട​ച്ചി​ട​ൽ ചി​ല്ല​റ​വ്യാ​പാ​ര മേ​ഖ​ല​യെ ബാ​ധി​ച്ച​താ​യി നെ​സ്​​റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മാേ​ന​ജി​ങ് ഡ​യ​റ​ക്ട​ർ ഹാ​രി​സ് പാ​ലോ​ള്ള​തി​ൽ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ എ​ടു​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്​​ച മു​ത​ൽ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് പ്ര​വൃ​ത്തി സ​മ​യം. ക​ഴി​ഞ്ഞ ആ​ഴ്​​ച​യെ അ​പേ​ക്ഷി​ച്ച്​ 30 ശ​ത​മാ​നം വ്യാ​പാ​രം കു​റ​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ധാ​ര​ണ ഗ​തി​യി​ൽ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് രാ​ത്രി ഏ​ഴു​മു​ത​ൽ പ​ത്തു​വ​രെ യാ​ണ്. വ്യാ​ഴാ​ഴ്​​ച​യും വെ​ള്ളി​യാ​ഴ്​​ച​യും കൂ​ടു​ത​ൽ പേ​ർ എ​ത്തി​യി​രു​ന്നെ​ങ്കി​ലും എ​ല്ലാ​വ​രെ​യും അ​ക​ത്ത്​ ക​യ​റ്റി​യി​രു​ന്നി​ല്ല. സു​പ്രീം ക​മ്മി​റ്റി നി​ർ​ദേ​ശ​പ്ര​കാ​രം ശേ​ഷി​യു​ടെ പ​കു​തി പേ​രെ വീ​ത​മാ​ണ്​ അ​ക​ത്തു​ക​യ​റ്റി​യ​ത്.

അ​ട​ച്ചി​ട​ൽ ചെ​റു​കി​ട ഹോ​ട്ട​ൽ മേ​ഖ​ല​യെ ബാ​ധി​ച്ച​താ​യി റൂ​വി അ​ൽ ഫൈ​ലാ​ക്ക്​ റ​സ്​​റ്റാ​റ​ൻ​റ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ കെ.​കെ. റ​ഹീം പ​റ​ഞ്ഞു. ഹോ​ട്ട​ലു​ക​ളി​ലും ക​ഫ​റ്റീ​രി​യ​ക​ളി​ലും കൂ​ടു​ത​ൽ പേ​ർ എ​ത്തു​ന്ന​ത് രാ​ത്രി ഏ​ഴു​മു​ത​ൽ 11 വ​രെ​യാ​ണ്. സാ​ധാ​ര​ണ പു​ല​ർ​ച്ചെ ഒ​രു​മ​ണി​വ​രെ തു​റ​ക്കാ​റു​ണ്ട്. അ​ട​ച്ചി​ട​ൽ ആ​രം​ഭി​ച്ച വ്യാ​ഴാ​ഴ്​​ച തൊ​ട്ടു​മു​ന്നി​ലെ ആ​ഴ്​​ച​യെ അ​പേ​ക്ഷി​ച്ച് പ​കു​തി ക​ച്ച​വ​ടം മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ, നി​യ​ന്ത്ര​ണം മ​ത്ര മാ​ർ​ക്ക​റ്റി​നെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ല. സാ​ധാ​ര​ണ​ഗ​തി​യി​ൽ മ​ത്ര മാ​ർ​ക്ക​റ്റി​ലെ ഏ​താ​ണ്ടെ​ല്ലാ ക​ട​ക​ളും ഒ​മ്പ​ത​ര​യോ​ടെ അ​ട​ക്കാ​റു​ണ്ട്. പെ​രു​ന്നാ​ൾ സീ​സ​ണി​ലും മ​റ്റ് ആ​ഘോ​ഷ സീ​സ​ണി​ലും മാ​ത്ര​മാ​ണ് മാ​ർ​ക്ക​റ്റ് വൈ​കി അ​ട​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ഗ​തി​യി​ൽ രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ മ​ത്ര മാ​ർ​ക്ക​റ്റി​ലെ ഏ​താ​ണ്ടെ​ല്ലാ ക​ട​ക​ളും അ​ട​യു​ക​യും മാ​ർ​ക്ക​റ്റ് കാ​ലി​യാ​വു​ക​യും ചെ​യ്യും. വി​ര​ലി​ലെ​ണ്ണാ​വു​ന്ന ക​ട​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മാ​ണ് ഒ​മ്പ​ത​ര​ക്ക് ശേ​ഷം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പെ​രു​ന്നാ​ൾ അ​ട​ക്കം സീ​സ​ണു​ക​ളി​ൽ മാ​ത്ര​മാ​ണ്​ മാ​ർ​ക്ക​റ്റ് വൈ​കി അ​ട​ക്കാ​റു​ള്ള​ത്.​ അ​തി​നാ​ൽ, നി​യ​ന്ത്ര​ണം മ​ത്ര മാ​ർ​ക്ക​റ്റി​നെ ചെ​റി​യ തോ​തി​ൽ മാ​ത്ര​മാ​ണ് ബാ​ധി​ച്ച​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All