• Home
  • News
  • ഒ​മാന്റെ വ​രു​മാ​ന​ത്തി​ൽ 30 ശ​ത​മാ​നം ഇ​ടി​വ്​

ഒ​മാന്റെ വ​രു​മാ​ന​ത്തി​ൽ 30 ശ​ത​മാ​നം ഇ​ടി​വ്​

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ സ​മ്പ​ദ്​​മേ​ഖ​ല​യെ ക​ന​ത്ത തോ​തി​ൽ ബാ​ധി​ച്ച​താ​യി ക​ണ​ക്കു​ക​ൾ. ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ന​വം​ബ​ർ വ​രെ കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തിന്റെ വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ​ത്​ 30.1 ശ​ത​മാ​ന​ത്തിന്റെ കു​റ​വാ​ണ്. എ​ണ്ണ​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം കു​ത്ത​നെ ഇ​ടി​ഞ്ഞ​തി​ന്​ ഒ​പ്പം ക​സ്​​റ്റം​സ്​ നി​കു​തി​യി​ലും കോ​ർ​പ​റേ​റ്റ്​ വ​രു​മാ​ന നി​കു​തി​യി​ലും കു​റ​വു​ണ്ടാ​യ​താ​യും ദേ​ശീ​യ സ്​​ഥി​തി വി​വ​ര കേ​ന്ദ്ര​ത്തിന്റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

2020ന്റെ ആ​ദ്യ 11 മാ​സം 6.926 ശ​ത​കോ​ടി റി​യാ​ലാ​ണ്​ രാ​ജ്യ​ത്തിന്റെ മൊ​ത്തം വ​രു​മാ​നം. 2019ൽ ​സ​മാ​ന കാ​ല​യ​ള​വി​ൽ ഇ​ത്​ 9.914 ശ​ത​കോ​ടി റി​യാ​ൽ ആ​യി​രു​ന്നു. വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ ഇ​ടി​വ്​ പ്ര​തീ​ക്ഷി​ത ബ​ജ​റ്റ്​ ക​മ്മി​യി​ൽ വ​ർ​ധ​ന​ ഉ​ണ്ടാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വ​ർ​ഷാ​വ​സാ​നം നി​ല​വി​ൽ വ​ന്ന ഇ​ട​ക്കാ​ല സാ​മ്പ​ത്തി​ക പ​രി​ഷ്​​ക​ര​ണം ബ​ജ​റ്റ്​ ക​മ്മി​യി​ലെ വ​ർ​ധ​ന​വി​ന്​ ചെ​റി​യ ആ​ശ്വാ​സം ന​ൽ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ വി​ദ​ഗ്​​ധ​ർ.

ആ​ദ്യ 11 മാ​സ കാ​ല​യ​ള​വി​ൽ എ​ണ്ണ​യി​ൽ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ൽ 42.2 ശ​ത​മാ​ന​ത്തിന്റെ ഇ​ടി​വാ​ണ്​ ഉ​ണ്ടാ​യ​ത്. 2019ൽ 6.035 ​ശ​ത​കോ​ടി റി​യാ​ൽ ആ​യി​രു​ന്ന​ത്​ 3.489 ശ​ത​കോ​ടി റി​യാ​ൽ ആ​യാ​ണ്​ കു​റ​ഞ്ഞ​ത്. എ​ണ്ണ​വി​ല കു​റ​വി​നൊ​പ്പം ഒ​പെ​ക്​, ഒ​പെ​ക്​​ ഇ​ത​ര രാ​ഷ്​​ട്ര​ങ്ങ​ളു​ടെ തീ​രു​മാ​ന​പ്ര​കാ​രം എ​ണ്ണ​യു​ൽ​പാ​ദ​നം കു​റ​ച്ച​തു​മാ​ണ്​ വ​രു​മാ​ന​ത്തി​ലെ കു​റ​വി​ന്​ കാ​ര​ണം. പ്ര​കൃ​തി​വാ​ത​ക​ത്തി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​മാ​കട്ടെ 1.570 ശ​ത​കോ​ടി റി​യാ​ലി​ൽ​നി​ന്ന്​ 1.263 ശ​ത​കോ​ടി റി​യാ​ൽ ആ​യും കു​റ​ഞ്ഞു. കോ​ർ​പ​റേ​റ്റ്​ വ​രു​മാ​ന നി​കു​തി​യി​ന​ത്തി​ലു​ണ്ടാ​യ​ത്​ 25.2 ശ​ത​മാ​ന​ത്തിന്റെ കു​റ​വാ​ണ്. 2019ൽ 603.7 ​ദ​ശ​ല​ക്ഷം റി​യാ​ൽ ആ​യി​രു​ന്ന​ത്​ 451.5 ദ​ശ​ല​ക്ഷം റി​യാ​ൽ ആ​യാ​ണ്​ കു​റ​ഞ്ഞ​ത്. കോ​വി​ഡ്​ മ​ഹാ​മാ​രി​ക്ക്​ ഒ​പ്പം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും പ്രാ​ദേ​ശി​ക ബി​സി​ന​സു​ക​ളെ ബാ​ധി​ച്ച​താ​ണ്​ വ​രു​മാ​ന​ത്തി​ലെ കു​റ​വി​ന്​ കാ​ര​ണം. ക​സ്​​റ്റം​സ്​ നി​കു​തി 23.9 ശ​ത​മാ​നം കു​റ​ഞ്ഞ്​ 152 ദ​ശ​ല​ക്ഷം റി​യാ​ലു​മാ​യി. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ഇ​റ​ക്കു​മ​തി​യി​ലു​ണ്ടാ​യ കു​റ​വാ​ണ്​ കാ​ര​ണം.

ബ​ജ​റ്റ്​ ക​മ്മി കു​റ​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ പൊ​തു​ചെ​ല​വി​ൽ 12.4 ശ​ത​മാ​ന​ത്തിന്റെ കു​റ​വാ​ണ്​ വ​രു​ത്തി​യ​ത്. 2019ൽ 11.360 ​ശ​ത​കോ​ടി റി​യാ​ൽ ആ​യി​രു​ന്ന പൊ​തു​ചെ​ല​വ്​ 9.459 ശ​ത​കോ​ടി റി​യാ​ൽ ആ​യാ​ണ്​ കു​റ​ഞ്ഞ​ത്. പ്ര​തി​രോ​ധ മേ​ഖ​ല, സി​വി​ൽ മ​ന്ത്രാ​ല​യം, നി​ക്ഷേ​പ​ക ചെ​ല​വ്, സ​ബ്​​സി​ഡി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം കാ​ര്യ​മാ​യ കു​റ​വു വ​രു​ത്തി. ബ​ജ​റ്റ്​ ക​മ്മി കു​റ​ക്കാ​ൻ വാ​യ്​​പ​ക​ളെ​യാ​ണ്​ കാ​ര്യ​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. അ​തി​നാ​ൽ വാ​യ്​​പ പ​ലി​ശ 38.9 ശ​ത​മാ​നം ഉ​യ​ർ​ന്ന്​ 763.7 ദ​ശ​ല​ക്ഷം റി​യാ​ൽ ആ​യി. 11 മാ​സ കാ​ല​യ​ള​വി​ൽ 1.166 ശ​ത​കോ​ടി റി​യാ​ലാ​ണ്​ വാ​യ്​​പ​യെ​ടു​ത്ത​ത്. 500 ദ​ശ​ല​ക്ഷം റി​യാ​ൽ ക​രു​ത​ൽ ധ​ന​ത്തി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ച്ചു. 80 ദ​ശ​ല​ക്ഷം റി​യാ​ൽ പ്രാ​ദേ​ശി​ക​മാ​യും വാ​യ്​​പ​യെ​ടു​ത്തു. മൊ​ത്തം ബ​ജ​റ്റ്​ ക​മ്മി​യാ​യ 3.023 ശ​ത​കോ​ടി റി​യാ​ലി​ലേ​ക്കാ​ണ്​ ഈ ​തു​ക വ​ക​യി​രു​ത്തി​യ​ത്. ബാ​ക്കി 1.436 ശ​ത​കോ​ടി റി​യാ​ലാ​ണ്​ ബ​ജ​റ്റ്​ ക​മ്മി​യി​ന​ത്തി​ൽ ബാ​ക്കി നി​ൽ​ക്കു​ന്ന​തെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റ്​ ക​മ്മി നി​കു​ത്തു​ന്ന​തി​നാ​യി വി​ദേ​ശ, പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ​നി​ന്ന്​ 1.35 ശ​തകോ​ടി റി​യാ​ൽ വാ​യ്​​പ​യെ​ടു​ക്കാ​നാ​ണ്​ പ​ദ്ധ​തി. പു​റ​മെ ഒ​മാന്റെ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ സൊ​വ​റി​ൻ വെ​ൽ​ത്ത്​ ഫ​ണ്ടാ​യ ഒ​മാ​ൻ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ അ​തോ​റി​റ്റി​യി​ൽ നി​ന്ന്​ 600 ദ​ശ​ല​ക്ഷം റി​യാ​ൽ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം നേ​രത്തെ അ​റി​യി​ച്ചി​രു​ന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All