• Home
  • News
  • സമ്പർക്കരഹിത യാത്രയുമായി ഹമദ് വിമാനത്താവളം

സമ്പർക്കരഹിത യാത്രയുമായി ഹമദ് വിമാനത്താവളം

ദോഹ∙ ആധുനിക  സാങ്കേതികവിദ്യകളുടെ പിന്തുണയിൽ സമ്പർക്കരഹിത യാത്രാ സംവിധാനങ്ങളിലൂടെ യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കി ഹമദ് രാജ്യാന്തര വിമാനത്താവളം.കോവിഡിന്റെ തുടക്കം മുതൽ  സുരക്ഷിതയാത്ര ഉറപ്പാക്കുന്ന സജ്ജീകരണങ്ങൾ ഉറപ്പാക്കിയിരുന്നു. 

നിശ്ചിത ഇടവേളകളിൽ ടെർമിനലുകളും ലോഞ്ചുകളും അണുവിമുക്തമാക്കാൻ യുവി അണുവിമുക്ത റോബട്ടുകൾ. ചെക്ക് ഇൻ മുതൽ വിമാനത്തിനുള്ളിൽ പ്രവേശിക്കുന്നത് വരെയുള്ള യാത്രാ നടപടികളിൽ സമ്പർക്ക രഹിത സംവിധാനങ്ങൾ. ബാഗേജുകളുടെ സുരക്ഷയ്ക്ക് അണുവിമുക്ത ടണലുകൾ. ഹാൻഡ് ബാഗുകളിലെ സാധനങ്ങൾ പുറത്തെടുക്കാതെയുള്ള നൂതന സ്‌ക്രീനിങ് സംവിധാനം എന്നിങ്ങനെയാണു സമ്പർക്കരഹിത സംവിധാനങ്ങൾ. യാത്രയിൽ മറക്കാതെ  മാസ്‌ക്, കയ്യുറകൾ, സാനിറ്റൈസറുകൾ, പിപിഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ ഉൽപന്നങ്ങൾ വാങ്ങാനുള്ള വെൻഡിങ് മെഷീനുകളുമുണ്ട്.

യാത്രക്കാർക്ക് കോവിഡ് സുരക്ഷ ഉറപ്പാക്കിയുളള പ്രവർത്തനങ്ങളിൽ സ്‌കൈട്രാക്‌സിന്റെ പഞ്ചനക്ഷത്ര കോവിഡ്-19 എയർപോർട്ട് സേഫ്റ്റി റേറ്റിങ് ലഭിച്ച മധ്യപൂർവ ദേശത്തെയും ഏഷ്യയിലെയും ആദ്യ വിമാനത്താവളം കൂടിയാണ് ഹമദ്. സുരക്ഷിത അകലം പാലിക്കുന്നതിനുള്ള ഫ്ലോർ സ്റ്റിക്കറുകൾ, ഹാൻഡ് സാനിറ്റൈസറുകളുടെ ലഭ്യത, തെർമൽ പരിശോധനാ നടപടികൾ, എല്ലാ ടെർമിനലുകളിലും ലോഞ്ചുകളിലുമുള്ള ശുചിത്വ, അണുനശീകരണ നടപടികൾ, മാസ്‌ക് ധരിക്കൽ വ്യവസ്ഥകൾ തുടങ്ങിയ നടപടികളാണ് പുരസ്‌കാരത്തിന് അർഹമായത്.

ഹൈടെക് സമ്പർക്കരഹിത സംവിധാനങ്ങൾ

അടുത്തിടെയാണ് സെൻസറുകൾ ഘടിപ്പിച്ച സമ്പർക്കരഹിത എലവേറ്ററുകൾ എല്ലാ ടെർമിനലുകളിലും സ്ഥാപിച്ചത്. എലവേറ്ററുകളിലെ സെൻസറുകൾക്ക് മുൻപിൽ യാത്രക്കാരൻ കൈകൾ വീശി കാണിച്ചാൽ എലവേറ്റർ എത്തുകയും ബട്ടനുകളിൽ സ്പർശിക്കാതെ തന്നെ  പോകേണ്ട ഫ്ലോർ നമ്പർ തിരഞ്ഞെടുക്കുകയും ചെയ്യാം. ഇൻഫ്രാ-റെഡ് സാങ്കേതിക വിദ്യയിലുള്ള ഹാപ്പിഹോവർ, സിറ്റ മൊബൈൽ സൊലുഷനുകൾ ഉപയോഗിച്ചുള്ള സംവിധാനത്തിലൂടെ യാത്രക്കാരന് സെൽഫ് ചെക്ക് ഇൻ ബൂത്തിലെ സ്‌ക്രീനിൽ സ്പർശിക്കാതെ തന്നെ സ്വന്തം മൊബൈലിലൂടെ സെൽഫ് ചെക്ക് ഇൻ, ബാഗേജ് ഡ്രോപ്പ് നടപടികളും പൂർത്തിയാക്കാം. 

സുരക്ഷാ ചെക്ക് പോയിന്റുകളിൽ ഹാൻഡ് ബാഗേജുകൾ പരിശോധിക്കാൻ അത്യാധുനിക സാങ്കേതിക വിദ്യയിലുളള കംപ്യൂട്ടഡ് ടോമോഗ്രഫി (സിടി) എക്‌സ്‌റേ മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ ഹാൻഡ് ബാഗിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധനക്കായി പുറത്തെടുക്കേണ്ടതില്ല. ബാഗിനുള്ളിലെ ഏത് ഉപകരണങ്ങളും വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്ന സാങ്കേതിക വിദ്യയാണിത്.

ഓട്ടമേറ്റഡ് യുവി-സിയോടു കൂടിയ അണുവിമുക്ത ട്രേകളാണ് ഇവിടെയെല്ലാം ഉപയോഗിക്കുന്നതും. സമ്പർക്കരഹിത ബോഡി, ഷൂ സ്‌കാനറുകളുമുണ്ട്.

സംവിധാനങ്ങൾ ഇവ

38 തെർമൽ സ്‌ക്രീനിങ് ക്യാമറകൾ

5 യുവി അണുവിമുക്ത റോബട്ടുകൾ, 14 അണുവിമുക്ത ടണലുകൾ

8 പിപിഇ വെൻഡിങ് മെഷീനുകൾ, 265 ഹാൻഡ് സാനിറ്റൈസർ പാഡിൽ മെഷീനുകൾ

ഉയർന്ന സമ്പർക്ക ഇടങ്ങളിൽ 258 ഷീൽഡുകൾ, 3,558 ഫ്ലോർ സ്റ്റിക്കറുകൾ.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All