ഖത്തർ ഹെൽത്ത് കാർഡ് പുതുക്കാം, ഓൺലൈനിലൂടെ
ദോഹ : പൗരന്മാരും പ്രവാസികളും ഹെൽത്ത് കാർഡ് പുതുക്കണമെന്ന് അധികൃതർ.നിലവിലെ സാഹചര്യത്തിൽ സർക്കാർ ആരോഗ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഹെൽത്ത് കാർഡ് പുതുക്കേണ്ടതിന്റെ അനിവാര്യതയും പൊതുജനാരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. hukoomi.gov.qa എന്ന സർക്കാർ പോർട്ടൽ മുഖേന ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും ഹെൽത്ത് കാർഡുകൾ പുതുക്കാം. കുടുംബാംഗങ്ങളുടെ ഹെൽത്ത് കാർഡുകളും യഥാസമയം പുതുക്കണം.
സ്വകാര്യ മെഡിക്കൽ ഇൻഷുറൻസ് ഉളളവരാണെങ്കിൽ പോലും ഹെൽത്ത് കാർഡ് എടുക്കണമെന്നും അധികൃതർ നേരത്തെ നിർദേശിച്ചിരുന്നു. ഹെൽത്ത് കാർഡ് സംബന്ധമായ അന്വേഷണങ്ങൾക്ക് ഹമദ് മെഡിക്കൽ കോർപറേഷന്റെ കസ്റ്റമർ കെയർ സെന്ററിൽ (നെസ്മാക്) 16060 എന്ന നമ്പറിൽ ബന്ധപ്പെടാം. കാർഡ് പുതുക്കൽ, നഷ്ടമായതും തകരാർ സംഭവിച്ചതുമായ കാർഡുകൾക്ക് പകരം പുതിയ കാർഡ് എടുക്കൽ എന്നിവയെല്ലാം ഹുക്കുമിയിലൂടെ ചെയ്യാം.
ഓൺലൈനിലൂടെ തന്നെ ഫീസടയ്ക്കാം. കാർഡ് പുതുക്കാൻ പ്രവാസികൾക്ക് 1 വർഷത്തേക്ക് 100 റിയാലാണ് നിരക്ക്. കാർഡ് നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ കാലാവധിക്ക് ശേഷമാണ് പുതുക്കുന്നതെങ്കിൽ 200 റിയാൽ നൽകണം.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.