മലയാളി ഒമാനിൽ മരിച്ചു
മസ്കത്ത് : മലയാളി മസ്കത്തില് ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് സ്വദേശി മാത്യു വര്‍ഗീസ് ആണു മരിച്ചത്. 23 വര്‍ഷമായി ഡ്രൈക്ക് കാറ്ററിംഗ് കമ്പനിയില്‍ സീനിയര്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.
ദേഹാസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ, അടിയന്തിര ചികിത്സയ്ക്കായി റോയല്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ വച്ചാണു മരണം സംഭവിച്ചത്. ഭാര്യ റോയല്‍ ആശുപത്രിയില്‍ നഴ്സാണ്. മൂന്നു മക്കളില്‍ മൂത്ത മകള്‍ ബെംഗളൂരുവില്‍ ബികോം വിദ്യാര്‍ത്ഥിനിയാണ്, വ്യാഴാഴ്ചയാണ് നാട്ടിലേക്കു പോയത്. രണ്ടാമത്തെ മകന് കോഴിക്കോട് പഠിക്കുകയാണ്. ഇളയ മകള്‍ വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലും പഠിക്കുന്നു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.