• Home
  • News
  • പ്രാര്‍ഥിക്കാന്‍ എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 10 പള്ളികള്‍ അടച്ചു

പ്രാര്‍ഥിക്കാന്‍ എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 10 പള്ളികള്‍ അടച്ചു

റിയാദ് : പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ എത്തിയവരില്‍ കൊവിഡ്19 സ്ഥിരീകരിച്ചതിന് പിന്നാലെ സൗദിയിലെ 10 പള്ളികള്‍ അടച്ചു. സൗദി ഇസ്ലാമിക് അഫയേഴ്സ്, ദാവ, ഗൈഡന്‍സ് മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ 26 ദിവസത്തിനുള്ളില്‍ കൊവിഡ് കേസുകള്‍ മൂലം രാജ്യത്തെ 218 പള്ളികളാണ് താത്ക്കാലികമായി അടച്ചിട്ടത്. മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം 196 പള്ളികള്‍ വീണ്ടും തുറന്നു.

അതേസമയം, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവ് ഏര്‍പ്പെടുത്തി. ഞായറാഴ്ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All