ഒമാൻ ചരക്ക് ലോറികൾക്ക് സൗദി അതിർത്തി വഴി ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി
ദോഹ: ഒമാന്‍ ചരക്ക് ലോറികള്‍ക്ക് സൗദി അതിര്‍ത്തി വഴി ഖത്തറിലേക്ക് പ്രവേശിക്കാന്‍ അനുമതിയായതായി ഒമാന്‍ ടൈംസ് റിപ്പോര്‍ട്ട്. ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് സൗദി അതിര്‍ത്തി വഴി ഒമാന്റെ ചരക്ക് ലോറികള്‍ ഖത്തറിലേക്ക് പ്രവേശിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഖത്തറിലേക്കുള്ള അവശ്യ സാധനങ്ങളുടെ ഇറക്കുമതി കര അതിര്‍ത്തി വഴി വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഒമാനില്‍ നിന്നുള്ള ചരക്ക് ലോറികള്ക് പുറമെ ജോര്‍ദാനില്‍ നിന്നുള്ള ലോറികളും സൗദി അതിര്‍ത്തി വഴി ഖത്തറിലേക്ക് ഉടന്‍ പ്രവേശിക്കും. നിലവില്‍ ഖത്തറില്‍ അനുഭവപ്പെടുന്ന അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഒരു പരിധിവരെ ഈ നീക്കം പരിഹാരമാവുമെന്നാണ് കരുതപ്പെടുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.