• Home
  • News
  • ഷാർജയിൽ നിയമലംഘകരായ ബാച്‌ലർമാരെ കണ്ടെത്താനുള്ള പരിശോധന ഫ്ലാറ്റുകളിലേക്കും

ഷാർജയിൽ നിയമലംഘകരായ ബാച്‌ലർമാരെ കണ്ടെത്താനുള്ള പരിശോധന ഫ്ലാറ്റുകളിലേക്കും

ഷാർജ ∙  നിയമം ലംഘിച്ച് കുടുംബങ്ങൾ താമസിക്കുന്ന ഏരിയകളിൽ താമസിച്ചിരുന്ന ബാച്‌ലർമാർക്കെതിരെ ഷാർജ മുനിസിപാലിറ്റിയുടെ ശക്തമായ ക്യാംപെയിൻ തുടരുന്നു. വില്ലകളിൽ താമസിക്കുന്നവർക്കെതിരെ നടന്നുവന്ന ക്യാംപെയിൻ കഴിഞ്ഞ ദിവസം ഫ്ലാറ്റുകളിലേയ്ക്കും വ്യാപിപ്പിച്ചു. ക്യാംപെയിനിൽ ഒട്ടേറെ പേരെ ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു. ബാച്‌ലർമാരുടെ താമസ കേന്ദ്രങ്ങളിലെ വൈദ്യുതിയും ജല വിതരണവും വിച്ഛേദിച്ചു.  ഫ്ലാറ്റുകൾ നിയമം ലംഘിച്ച് വേര്‍തിരിച്ചവർക്ക് പിഴ ചുമത്തി. കുടുംബങ്ങൾക്കു മാത്രമുള്ള കെ‌ട്ടിട‌ങ്ങളിൽ താമസിച്ചിരുന്ന 13,000 ത്തോളം ബാച്‌ലർമാരെ ആറു മാസമായി നടത്തിവരുന്ന ക്യാംപെയിൻ വഴി ഒഴിപ്പിച്ചതായും ‌നിയമം ലംഘിച്ചു പല ഫ്ലാറ്റുകളിലും മാറ്റങ്ങൾ വരുത്തതായി കണ്ടെത്തിയെന്നും അധികൃതർ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടായിരുന്നു പലരും കഴിഞ്ഞിരുന്നത്. ബാച് ലർമാർക്ക് അനുവദിച്ച പ്രദേശങ്ങളിലേക്ക് താമസം മാറ്റാൻ മുനിസിപാലിറ്റി ആവശ്യപ്പെട്ടതായി ഡയറക്ടർ ജനറൽ താബത് അൽ താരിഫി പറഞ്ഞു. ഷാർജ പൊലീസ്, ഷാർജ വൈദ്യുതി–ജല–പാചകവാതക വകുപ്പ് (സേവ് ഗ) എന്നിവയുടെ സഹകരണത്തോടെയാണു മുനിസിപാലിറ്റി നേതൃത്വം നൽകുന്ന ക്യാംപെയിൻ. കുടുംബങ്ങളുടെ താമസം സുരക്ഷിതമാക്കാനും സ്വകാര്യത സംരക്ഷിക്കാനും റസിഡൻഷ്യൽ ഏരിയകളിലെ ബാച് ലർമാരുടെ കുടിയൊഴിപ്പിക്കൽ തുടരുമെന്ന് വ്യക്തമാക്കി.

നിയമം ലംഘിച്ച് കുടുംബങ്ങൾ പാർക്കുന്ന സ്ഥലങ്ങളിൽ ബാച് ലർമാർ താമസിക്കുന്നത് കണ്ടാൽ കോൾ 993 എന്ന നമ്പരിൽ ബന്ധപ്പെടുക. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All