• Home
  • News
  • സാമൂഹിക പ്രവർത്തകൻ സഗീർ തൃക്കരിപ്പൂർ അന്തരിച്ചു

സാമൂഹിക പ്രവർത്തകൻ സഗീർ തൃക്കരിപ്പൂർ അന്തരിച്ചു

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സഗീർ തൃക്കരിപ്പൂർ (62) അന്തരിച്ചു. കോവിഡ് ബാധിച്ച് ഫെബ്രുവരി 14മുതൽ ചികിത്സയിൽ ആയിരുന്നു. കോവിഡ് ബാധയെതുടർന്ന് കുവൈത്തിൽ ആശുപത്രിയിലായിരുന്ന ഭാര്യ സൌദ കഴിഞ്ഞ 24നാണ് അന്തരിച്ചത്.

കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ (കെകെ‌എം‌എ) ഉൾപ്പെട ഒട്ടേറെ പ്രവാസി സംഘടനകളുടെ രക്ഷാധികാരിയായിരുന്ന സഗീർ കാ‍സർകോട് ജില്ലയിലെ പടന്നക്ക് സമീപം തെക്കെക്കാട് സ്വദേശിയാണ്.എണ്ണമേഖലയിൽ പ്രമുഖ കമ്പനിയായ `ഇക്വേറ്റിൽ` ഉയർന്ന ജോലിക്ക് ശേഷം അൽകൂത്ത് ഇൻഡൻസ്‌ട്രീസിൽ എച്ച്‌ആർ മാനേജർ ആയി പ്രവർത്തിക്കുകയായിരുന്നു.

വെൽ‌ഫെയർ ലീഗ്, കുവൈത്ത് കെ‌എംസിസി എന്നിവയുടെ പ്രസിഡൻ‌റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. പ്രവാസികൾക്കിടയിൽ മികച്ച സംഘാടകൻ എന്ന നിലയിൽ ശ്രദ്ധേയമായ വ്യക്തിത്വമാണ്. മക്കൾ: ഡോ.സു‌ആദ് അബ്ദുല്ല (സഹകരണ ആശുപത്രി, പയ്യന്നൂർ), സമ അബ്ദുല്ല (ഖത്തർ). മരുമക്കൾ: ഡോ.അഷ്‌റഫ് (സഹകരണ ആശുപത്രി, പയ്യന്നൂർ) അഫ്‌ലാഖ് (കണ്ണൂർ).

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All