• Home
  • News
  • വിദഗ്ധ തൊഴിലാളികൾക്ക് തൊഴിൽ പരീക്ഷ; പരീക്ഷ പാസായില്ലെങ്കിൽ വിസ സ്റ്റാമ്പ് ചെയ്യാ

വിദഗ്ധ തൊഴിലാളികൾക്ക് തൊഴിൽ പരീക്ഷ; പരീക്ഷ പാസായില്ലെങ്കിൽ വിസ സ്റ്റാമ്പ് ചെയ്യാൻ കഴിയില്ല, നിർദേശങ്ങൾ അറിയാം

ജിദ്ദ: വിദഗ്ധ തൊഴിലുകളിലേര്‍പ്പെടുന്നവര്‍ക്ക് തൊഴില്‍ പരീക്ഷയുമായി സൗദി അറേബ്യ. വിദേശകാര്യ മന്ത്രാലയം, സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലനത്തിനായുള്ള ജനറല്‍ ഓര്‍ഗനൈസേഷന്‍ എന്നിവയുമായി സഹകരിച്ച് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പദ്ധതി ആരംഭിച്ചത്.

തൊഴിലാളികളുടെ ജോലിയുടെ ഗുണനിലവാരം ഉയര്‍ത്തുക, ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുക, യോഗ്യരല്ലാത്തവര്‍ തൊഴില്‍ വിപണിയിലെത്തുന്നത് തടയുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ. ഒന്ന് സൗദിയിലേക്ക് വരുന്നതിനു മുമ്പ് സ്വദേശങ്ങളില്‍ വെച്ചും മറ്റൊന്ന് സൗദിയിലേക്ക് പ്രവേശിച്ച ശേഷവുമാണ്.

സ്വദേശങ്ങളില്‍ വെച്ചുള്ള പരീക്ഷ അന്താരാഷ്ട്ര പരീക്ഷാ കേന്ദ്രങ്ങളുമായി സഹകരിച്ചായിരിക്കും. രണ്ടാമത്തേത് സൗദിയിലെ അംഗീകൃത പ്രാദേശിക പരീക്ഷ കേന്ദ്രങ്ങളുമായി സഹകരിച്ചുമായിരിക്കും.പ്രൊഫഷണല്‍ തൊഴില്‍ വിസാ സ്റ്റാമ്പിംഗ് സംവിധാനത്തെ പരീക്ഷയുമായി ബന്ധിപ്പിക്കും. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമായിരിക്കും സ്വദേശങ്ങളില്‍ വെച്ച് വിസ സ്റ്റാമ്പ് ചെയ്യാന്‍ കഴിയുക.

തൊഴില്‍ വിപണിയിലെ പ്രൊഫഷണല്‍ തൊഴിലാളികളുടെ കാര്യക്ഷമത ഉറപ്പാക്കാനും ജോലിക്കായി സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നവര്‍ ആവശ്യമായ അടിസ്ഥാന കഴിവുകളുള്ള പ്രൊഫഷണല്‍ തൊഴിലാളിയാണെന്ന് സ്ഥിരീകരിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

2021 മാര്‍ച്ച് എട്ട് മുതല്‍ ആരംഭിക്കുന്ന ഓപ്ഷണല്‍ കാലയളവില്‍ വിദഗ്ധ തൊഴിലാളികളെ പ്രൊഫഷണല്‍ പരിശോധന നടത്താന്‍ ആഗ്രഹിക്കുന്ന എല്ലാ സ്ഥാപനങ്ങളോടും https://svp.qiwa.sa എന്ന ലിങ്കിലൂടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All