• Home
  • News
  • കോവിഡ് വാക്സീനെടുത്താൽ നോമ്പ് മുറിയില്ല: മതകാര്യവിഭാഗം

കോവിഡ് വാക്സീനെടുത്താൽ നോമ്പ് മുറിയില്ല: മതകാര്യവിഭാഗം

അബുദാബി∙ കോവിഡ് വാക്സീൻ എടുക്കുന്നതും പിസിആർ ടെസ്റ്റ് നടത്തുന്നതും മൂലം വ്രതാനുഷ്ഠാനത്തിനു ഭംഗം വരില്ലെന്ന് അബുദാബി, ദുബായ് മതകാര്യ വിഭാഗങ്ങൾ വ്യക്തമാക്കി. കോവിഡ് മഹാമാരിയുടെ വ്യാപനം തടയുക എന്ന ഉദേശത്തോടെയുള്ള വാക്സീൻ വ്രതാനുഷ്ഠാനത്തിനു തടസ്സമല്ല. നോമ്പ് എടുത്തവർക്കും വാക്സീൻ എടുക്കാനും പിസിആർ ടെസ്റ്റ് നടത്താനും അനുമതിയുണ്ടെന്നു ഗ്രാൻഡ് മുഫ്തിയും ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് മേധാവിയുമായ ‍ഷെയ്ഖ് ഡോ. അഹ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഹദ്ദാദ് പറഞ്ഞു. 

വിശപ്പടക്കുകയോ ക്ഷീണം മാറ്റുകയോ എന്ന ഉദേശത്തോടെയല്ല കോവിഡ് വാക്സീൻ എടുക്കുന്നത് എന്നതുകൊണ്ട് വ്രതത്തിന്റെ ചൈതന്യത്തെ നഷ്ടപ്പെടുത്തുന്നില്ല.

രോഗ സ്ഥിരീകരണത്തിനായി സ്രവമെടുത്തോ (സ്വാബ്), രക്തമെടുത്തോ ഉള്ള  പരിശോധനകളും വ്രതാനുഷ്ഠാനത്തിനു ഭംഗം വരില്ല. വാക്സീൻ എടുത്തവർ മനപൂർമല്ലാതെ ഛർദിച്ചാലും നോമ്പു മുറിയില്ല.

എന്നാൽ ഛർദിയും പനിയും മാറാനായി മരുന്നു കഴിച്ചാൽ നോമ്പു നഷ്ടപ്പെടും. ഇങ്ങനെയുള്ളവർ രോഗം മാറിയ ശേഷം മറ്റൊരു ദിവസം പകരം നോമ്പെടുത്താൽ മതിയാകും. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All