മാതാപിതാക്കളെയോ മക്കളെയോ സ്പോൺസർ ചെയ്യാൻ പ്രവാസികൾക്ക് 1000 ദിനാർ ശമ്പളം വേണം
മനാമ: ബഹറൈനിലെ പ്രവാസി ജോലിക്കാര്‍ക്ക് മാതാപിതാക്കളെയോ 24 വയസ്സിന് മുകളില്‍ പ്രായമുള്ള മക്കളെയോ സപോണ്‍സര്‍ ചെയ്യണമെങ്കില്‍ 1000 ദിനാര്‍ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബദുല്ല അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും എടുത്തിരിക്കണം. പങ്കാളിയെയും 24 വയസ്സില്‍ താഴെയുള്ള കുട്ടികളെയും സപോണ്‍സര്‍ ചെയ്യാന്‍ പ്രതിമാസം 400 ദിനാര്‍ ശമ്പളം വേണം. നേരത്തെ ഇത് 250 ദിനാര്‍ ആയിരുന്നു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.