• Home
  • News
  • ആഴ്ചതോറും പിസിആർ ടെസ്റ്റ് ; ആശ്വാസം സൗജന്യ ക്യാംപുകൾ

ആഴ്ചതോറും പിസിആർ ടെസ്റ്റ് ; ആശ്വാസം സൗജന്യ ക്യാംപുകൾ

അബുദാബി∙ ആരോഗ്യവിഭാഗത്തിന്റെ  േനതൃത്വത്തിൽ സൗജന്യ കോവിഡ് പരിശോധനയിൽ ആശ്വാസം കണ്ടെത്തി മലയാളികൾ അടക്കമുള്ള വിദേശികൾ. രോഗ നിരീക്ഷണത്തിനു മാത്രമല്ല സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ആഴ്ചയിലും രണ്ടാഴ്ചയിൽ ഒരിക്കലും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതോടെ സൗജന്യ പിസിആർ ടെസ്റ്റിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്.  ഈയിനത്തിൽ വൻ തുക ലാഭിക്കാമെന്നതാണു ഗുണം.

അബുദാബിയുടെ വിവിധ ഭാഗങ്ങളി‍ൽ നടക്കുന്ന സൗജന്യ പിസിആർ പരിശോധനയെകുറിച്ച് ഔദ്യോഗിക അറിയിപ്പില്ലാത്തതിനാൽ പരസ്പരം വിവരം കൈമാറിയാണ് ജനങ്ങൾ ഇതു പ്രയോജനപ്പെടുത്തുന്നത്. നഗരത്തിലെ ഏതു ഭാഗത്തു നടക്കുന്ന പരിശോധനയിലും തിരിച്ചറിയൽ കാർഡുമായി എത്തി പരിശോധന നടത്താവുന്നതാണ്. അബുദാബിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ പരിശോധനയ്ക്കു 85 ദിർഹമാണ് ഈടാക്കുന്നത്. ചില സ്ഥാപനങ്ങൾ 100 ദിർഹത്തിന് 2 ടെസ്റ്റ് വരെ നൽകുന്നു. എന്നാൽ ദുബായിൽ ഇത് 130–150 ദിർഹം വരെ.

അബുദാബിയുടെ അതിർത്തി കടന്നു തിരിച്ചെത്തുന്നവർക്കും വിവിധ എമിറേറ്റുകളിൽ നിന്നു അബുദാബിയിലെത്തി തുടരുന്നവർക്കും കോവിഡ് പരിശോധന നിർബന്ധമാണ്. ഡിപിഐ ടെസ്റ്റ് എടുത്തു അബുദാബിയിലേക്കു വരുന്നവർക്കു 3, 7 ദിവസങ്ങളിലും പിസിആർ ടെസ്റ്റ് എടുത്ത് അബുദാബിയിലേക്കു വന്ന് ഇവിടെ തങ്ങുന്നവർക്ക് 4, 8 ദിവസങ്ങളിലും പിസിആർ ടെസ്റ്റ് നിർബന്ധമാണ്. 

കുടുംബസമേതം അബുദാബിയിൽ എത്തുന്നവർക്ക് ഈയിനത്തിൽ വൻ തുക ചെലവാകും. ഇതൊഴിവാക്കാനാണ് സൗജന്യ പിസിആർ ‍തേടിപോകുന്നത്. ചിലയിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും ജോലി കഴിഞ്ഞെത്തുന്നവർക്കായി വൈകിട്ട് വൈകിട്ട് 4 മുതൽ രാത്രി 10 വരെയും പിസിആർ ടെസ്റ്റ് നടത്തിവരുന്നു. താമസ കേന്ദ്രങ്ങളിൽ സഞ്ചരിക്കുന്ന പരിശോധനാ കേന്ദ്രവും റോന്തു ചുറ്റുന്നുണ്ട്. 

നേരത്തെ വീടുകൾതോറും കയറിയിറങ്ങി പരിശോധന നടത്തിയിരുന്നു. ഇപ്പോൾ സംഘടനാ ആസ്ഥാനങ്ങൾ, ഷോപ്പിങ് മാളുകൾ, ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധനയും വാക്സീൻ ക്യാംപെയ്നും നടത്തിവരുന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All