• Home
  • News
  • സൗജന്യ ഹോട്ടൽ താമസം അടക്കമുള്ള വാഗ്ദാനങ്ങളുമായി എമിറേറ്റ്‌സ്

സൗജന്യ ഹോട്ടൽ താമസം അടക്കമുള്ള വാഗ്ദാനങ്ങളുമായി എമിറേറ്റ്‌സ്

ദുബൈ: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് ആനുകൂല്യങ്ങളുമായി എമിറേറ്റ്‌സ്. രണ്ട് രാത്രി സൗജന്യ ഹോട്ടല്‍ താമസവും, 10 കിലോഗ്രാം വരെ അധിക ബാഗേജ് അലവന്‍സിനോടൊപ്പം പ്രത്യേക വിമാന നിരക്കുകളും എമിറേറ്റ്‌സ് വാഗ്ദാനം ചെയ്യുന്നു.

മാര്‍ച്ച് 15 നും ജൂണ്‍ 30 നും ഇടയിലായി ദുബൈയിലേക്ക് മടങ്ങാനായി ഈ മാസം എട്ട് മുതല്‍ 28 വരെ എക്കണോമി ക്ലാസ്സ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു രാത്രി ജെ.ഡബ്ലു മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ തങ്ങാനാകും. ഇതേ കാലയളവില്‍ ഫ്‌ലൈറ്റ് ബുക്ക് ചെയ്യുന്ന ബിസിനസ്സ് ക്ലാസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിയ ദിവസം മുതല്‍ രണ്ട് രാത്രികള്‍ ആസ്വദിക്കാനാകും.

എക്കണോമി ക്ലാസിന് 17,982 രൂപ (905 ദിര്‍ഹം), ബിസിനസ് ക്ലാസിന് 68,996 രൂപ (3,473 ദിര്‍ഹം), ഫസ്റ്റ് ക്ലാസിന് 192,555 രൂപ (9,700 ദിര്‍ഹം) എന്നിങ്ങനെയാണ് ഇന്ത്യ-ദുബായ് റൂട്ടുകളിലേക്ക് എയര്‍ലൈന്‍സിന്റെ പ്രത്യേക നിരക്കുകള്‍. കൂടാതെ, ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ക്ക് 10 കിലോഗ്രാം അധിക ബാഗേജ് അലവന്‍സും എമിറേറ്റ്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ യാത്രക്കാര്‍ക്കും കോവിഡ് -19 കവറിനൊപ്പം ഫ്‌ലെക്‌സിബിള്‍ ബുക്കിംഗ് ഓപ്ഷനുകളും സൗജന്യ മള്‍ട്ടി-റിസ്‌ക് ട്രാവല്‍ ഇന്‍ഷുറന്‍സും എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നു.

എമിറേറ്റ്സിന്റെ കോവിഡ് -19 കവര്‍ 2020 ഡിസംബര്‍ ഒന്നിനോ അതിനുശേഷമോ വാങ്ങിയ എല്ലാ ടിക്കറ്റുകളിലും ഉപയോക്താക്കള്‍ക്ക് യാതൊരു നിരക്കും കൂടാതെ നല്‍കുന്നുണ്ട്. യാത്രയ്ക്കിടെയുള്ള വ്യക്തിഗത അപകടങ്ങള്‍, വിന്റര്‍ സ്‌പോര്‍ട്‌സ് കവര്‍, വ്യക്തിഗത വസ്തുക്കളുടെ നഷ്ടം, അപ്രതീക്ഷിതമായ എയര്‍ സ്‌പേസ് അടയ്ക്കല്‍ കാരണമുള്ള യാത്രാ തടസ്സങ്ങള്‍, മറ്റ് മള്‍ട്ടി-റിസ്‌ക് ട്രാവല്‍ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ക്ക് സമാനമായുള്ള കാര്യങ്ങള്‍ക്കുള്ള വ്യവസ്ഥകളും എയര്‍ലൈന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All