• Home
  • News
  • വിദേശികളുടെ ശമ്പളത്തിന് നികുതി

വിദേശികളുടെ ശമ്പളത്തിന് നികുതി

കുവൈത്ത് സിറ്റി: വിദേശികളുടെ ശമ്പളത്തിന് നികുതി ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കണമെന്ന് ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടറും അൽ മുല്ല എക്സ്ചേഞ്ച് കമ്പനി ചെയർമാനുമായ അബ്ദുല്ല നജീബ് അൽ മുല്ലയുടേ നിർദേശം. വിദേശി ജീവനക്കാരുടെ ശമ്പളം ബാങ്കിലെത്തുമ്പോൾ തന്നെ നിശ്ചിത തുക നികുതിയായി സർക്കാർ ഖജനാവിലേക്കു മാറുന്ന സംവിധാനം വേണമെന്ന് അദ്ദേഹം പറയുന്നു.ഓരോരുത്തർ‍ക്കും ലഭിക്കുന്ന ശമ്പളം അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത തോതിലാകണം നികുതി വിഹിതം. സർക്കാരിന് ലഭിക്കേണ്ട വിഹിതം കൃത്യമായി ലഭിക്കും. പണമിടപാടിന് നികുതി ചുമത്തുന്നുവെന്ന ആക്ഷേപവും ഇല്ലാതാകും. പണമിടപാടിന് നികുതി ചുമത്തിയാൽ ഇടപാടുകൾ നിയമവിധേയമല്ലാത്ത മാർഗമായ ഹവാലയിലുടെയും മറ്റുമായി മാറും. ഇത് നിലവിലുള്ള പണമിടപാട് സംവിധാനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Related News