• Home
  • News
  • മദ്ധ്യപ്രദേശിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷി

മദ്ധ്യപ്രദേശിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യി. നീ​ണ്ട 24 മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ന്തി​മ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. കോ​ണ്‍​ഗ്ര​സ് 114 സീ​റ്റു​ക​ൾ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി.ഭ​ര​ണ​ക​ക്ഷി​യാ​യി​രു​ന്ന ബി​ജെ​പി​ക്ക് 109 സീ​റ്റു​ക​ൾ മാ​ത്ര​മേ നേ​ടാ​നാ​യു​ള്ളു. മാ​യാ​വ​തി​യു​ടെ ബി​എ​സ്പി​ ര​ണ്ട് സീ​റ്റും അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ സ​മാ​ജ്വാ​ദി പാ​ർ​ട്ടി​ക്ക് ഒ​രു സീ​റ്റും നേ​ടാ​നാ​യി. നാ​ലി​ട​ത്താ​ണ് സ്വ​ത​ന്ത്ര​ർ വി​ജ​യി​ച്ചി​രി​ക്കു​ന്ന​ത്.ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സി​ന് ബി​എ​സ്പി​യും എ​സ്പി​യും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.സർക്കാർ രൂപീകരിക്കാനുള്ള അവകാശ വാദ മുന്നയിച്ച് കോൺഗ്രസ് ഗവർണർക്ക് കത്ത് നൽകി. എന്നാൽ കക്ഷിനില പൂർണമായി അറിഞ്ഞതിന് ശേഷമേ ഇതുസംബന്ധിച്ച് അനുമതി നൽകുകയുള്ളുവെന്ന് ഗവർണർ അറിയിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേലാണ് ഇവിടുത്തെ ഗവർണർ. ഇ​തോ​ടെ കേ​വ​ല​ഭൂ​രി​പ​ക്ഷ​മാ​യ 116 എ​ന്ന മ​ന്ത്രി​ക സം​ഖ്യ മ​റി​ക​ട​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​നാ​കും. ഒ​രു ദി​വ​സം നീ​ണ്ടു​നി​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് ഒ​ടുവി​ലാ​ണ് കോ​ണ്‍​ഗ്ര​സ് വി​ജ​യം ഉ​റ​പ്പി​ച്ച​ത്.അതേസമയം,​ തങ്ങൾക്ക് ഭൂരിപക്ഷമുണ്ടെന്ന അവകാശവാദവുമായി ബി.ജെ.പിയും ഗവർണറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. 116 സീറ്റാണ്‌ കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

Related News

Entertainment