• Home
  • News
  • ഏപ്രിൽ ആദ്യ പകുതിയിൽ റിപ്പോർട്ട് ചെയ്തത് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകൾ

ഏപ്രിൽ ആദ്യ പകുതിയിൽ റിപ്പോർട്ട് ചെയ്തത് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകൾ

ദുബായ് ∙ ഈ മാസം ആദ്യ പകുതിയിൽ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ കോവിഡ് -19 കേസുകൾ. രോഗബാധിതരുടെ എണ്ണം 2000ത്തിൽ താഴെ റിപോർട്ട് ചെയ്ത ദിവസങ്ങളും ഉണ്ടായി.ആദ്യ 14 ദിവസങ്ങളിൽ 28,051 പുതിയ കേസുകൾ റിപോർട് ചെയ്യപ്പെട്ടു. ഇത് ജനുവരി (35,147), ഫെബ്രുവരി (45,163), മാർച്ച് (34,873) കാലയളവിൽ റജിസ്റ്റർ ചെയ്തതിനേക്കാൾ വളരെ കുറവാണ്. ഈ മാസം 2000 ത്തിൽ താഴെ കേസുകളുള്ള റിപ്പോർട്ട് ചെയ്ത ഏഴ് ദിവസങ്ങളുണ്ട്. രാജ്യവ്യാപകമായി നടക്കുന്ന പ്രതിരോധ കുത്തിവയ്പും പരിശോധനകളുമാണു രോഗം പെട്ടെന്ന് കുറയുന്നതിനു കാരണമെന്ന് മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. യുഎഇ സർക്കാർ 2020 ഡിസംബർ മുതൽ നടത്തുന്ന ഫലപ്രദമായ വാക്സിനേഷൻ പ്രോഗ്രാം കാരണമാണ് രാജ്യത്തു രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്നത്. റെഗുലേറ്ററി കമ്മിറ്റികൾ മുന്നോട്ടുവച്ച പിസിആർ പരിശോധനയ്ക്കുള്ള കാര്യക്ഷമവും സമയബന്ധിതവുമായ നയങ്ങൾ, രോഗം നേരത്തേ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ നൽകുന്നതിനും സഹായിച്ചു.പൊതു സുരക്ഷയും അവബോധവും സംബന്ധിച്ച് ആരോഗ്യ അധികൃതരിൽ നിന്നുള്ള സ്ഥിരമായ ആശയവിനിമയം കേസുകൾ കുറയുന്നതിന് കാരണമായി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All