• Home
  • News
  • ബന്ധു ചതിച്ചു, ഒന്നര വർഷം ദോഹ ജയിൽ; ദമ്പതികൾക്കൊപ്പം കുഞ്ഞും തിരിച്ചെത്തി

ബന്ധു ചതിച്ചു, ഒന്നര വർഷം ദോഹ ജയിൽ; ദമ്പതികൾക്കൊപ്പം കുഞ്ഞും തിരിച്ചെത്തി

ദോഹ ∙ ഖത്തര്‍ സര്‍ക്കാരിന്റെ കാരുണ്യത്തില്‍ ജയില്‍ മോചിതരായ ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പം അയാത്തും മുംബൈയിലേക്ക് മടങ്ങി. ലഹരിമരുന്നു കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ടു ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുംബൈ സ്വദേശികളായ ഒനിബ-മുഹമ്മദ് ഷെറീഖ് ദമ്പതികളുടെ മകളാണ് അയാത്ത്. അറസ്റ്റിലായപ്പോള്‍ ഗര്‍ഭിണിയായിരുന്ന ഒനിബ ജയിലില്‍ വച്ചാണ് അയാത്തിന് ജന്മം നല്‍കിയത്. ഒന്നര വര്‍ഷത്തിലധികമായി ജയിലില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നു കഴിഞ്ഞ മാസമാണ് ഖത്തര്‍ അപ്പീല്‍ കോടതി ഇരുവരെയും വെറുതെവിട്ടുകൊണ്ടുള്ള വിധിപ്രഖ്യാപിച്ചത്. 

ദമ്പതികളും മകള്‍ അയാത്തും ഇന്നലെ ഇന്ത്യയിലേക്കു മടങ്ങിയതായി ഇന്ത്യന്‍ എംബസിയാണ് ഖത്തര്‍ സര്‍ക്കാരിന് നന്ദി പറഞ്ഞു ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പങ്കുവച്ചത്. ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തലിനെ കണ്ടശേഷമാണു ദമ്പതികള്‍ ഇന്ത്യയിലേക്കു മടങ്ങിയത്. 

ഒരിക്കല്‍ ശിക്ഷ പ്രഖ്യാപിച്ച കേസ് വീണ്ടും പരിഗണിച്ചു നിരപരാധികളെന്ന് ബോധ്യപ്പെട്ട ശേഷമാണു കോടതി ഇവരെ വെറുതെവിട്ടത്. കുടുംബങ്ങളുടെ പ്രാർഥനയും ദോഹയിലെ ഇന്ത്യന്‍ എംബസിയുടെയും സ്വദേശി അഭിഭാഷകനായ അബ്ദുല്ല ഇസ അല്‍ അന്‍സാരിയുടെയും ലീഗല്‍ കണ്‍സല്‍റ്റന്റായ നിസാര്‍ കോച്ചേരിയുടെയും പരിശ്രമമാണ് വിജയം കണ്ടത്. ഇരുവരുടെയും കുടുംബങ്ങള്‍ മുംബൈയില്‍ നല്‍കിയ കേസിന്റെ വിശദമായ അന്വേഷണ വിവരങ്ങളും രേഖകളും ഉള്‍പ്പെടെ ദമ്പതികള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണു കേസ് വീണ്ടും പരിഗണിക്കാന്‍ അപ്പീല്‍ കോടതിയോടു സുപ്രീം കോടതി നിര്‍ദേശിച്ചത്. ‌

ബന്ധുവായ സ്ത്രീയുടെ ചതിയാണ് ദമ്പതികളെ ജയിലിലാക്കിയത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു മുഹമ്മദ് ഷെറീഖും ഭാര്യ ഒനിബയും 10 വര്‍ഷം വീതം തടവും മൂന്ന് ലക്ഷം റിയാല്‍ വീതം പിഴയും ചുമത്തപ്പെട്ടു ജയിലിലായത്. 2019 ജൂലൈയില്‍ ബന്ധുവായ സ്ത്രീയുടെ നിര്‍ബന്ധപ്രകാരം മധുവിധു ആഘോഷിക്കാനാണു ദമ്പതികള്‍ ദോഹയിലെത്തിയത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങവെ ഇരുവരുടെയും ബാഗില്‍ നിന്ന് കസ്റ്റംസ് നാലു കിലോ ഹാഷിഷ്  കണ്ടെടുക്കുകയായിരുന്നു. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All