• Home
  • News
  • ബാങ്കുകളിലെ ഉന്നത തസ്തികകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കുന്നു

ബാങ്കുകളിലെ ഉന്നത തസ്തികകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കുന്നു

കുവൈത്ത് സിറ്റി : ബാങ്കുകളില്‍ ഭരണനിര്‍വഹണ, സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാരില്‍ 70% സ്വദേശികള്‍ ആയിരിക്കണമെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം. ഇത് സംബന്ധിച്ച ഉത്തരവ് സെന്‍ട്രല്‍ ബാങ്ക് ഡോ.മുഹമ്മദ് അല്‍ ഹാഷില്‍ എല്ലാ ബാങ്കുകള്‍ക്കും അയച്ചു.

ഉയര്‍ന്ന തസ്തികകളില്‍ ഒരുകാരണവശാലും പ്രവാസികളെ റിക്രൂട്ട് ചെയ്യരുത്. തസ്തികയ്ക്ക് യോജിച്ച സ്വദേശികളില്ലെങ്കില്‍ പ്രാപ്തരായ സ്വദേശികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി പദവികളില്‍ നിയമിക്കണമെന്നാണ് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ഉത്തരവ്. അതേസമയം, കുവൈത്തിന്റെ ജി.ഡി.പി ഈ വര്‍ഷം എട്ട് ശതമാനം കുറയുമെന്ന് രാജ്യാന്തര നാണയനിധി മുന്നറിയിപ്പ് നല്‍കി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All