• Home
  • News
  • ലഗേജിൽ മയക്കുമരുന്നുമായെത്തിയ പ്രവാസി ഇന്ത്യക്കാരൻ പിടിയിലായി

ലഗേജിൽ മയക്കുമരുന്നുമായെത്തിയ പ്രവാസി ഇന്ത്യക്കാരൻ പിടിയിലായി

കുവൈത്ത് സിറ്റി: ലഗേജില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരനെ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കസ്റ്റംസ് പിടികൂടി. ദില്ലിയില്‍ നിന്നെത്തിയ ഇയാളുടെ കൈവശം 79 പാക്കറ്റുകളില്‍ നിറച്ചിരുന്ന ഹാഷിഷാണ് ഉണ്ടായിരുന്നത്.

വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ ലഗേജ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. മറ്റൊരു സംഭവത്തില്‍ വിദേശത്ത് നിന്നെത്തിയ ഒരു പാര്‍സലില്‍ നിന്ന് 1.9 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കാനഡയില്‍ നിന്നെത്തിയ പാര്‍സലിലാണ് മെഴുക് രൂപത്തിലുള്ള കഞ്ചാവ് കണ്ടെടുത്തത്. കസ്റ്റംസ് അധികൃതര്‍ വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിക്കുകയായിരുന്നു. പാര്‍സലിന്റെ ഉടമ ഇത് സ്വീകരിച്ചയുടന്‍ അയാളെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All