• Home
  • News
  • ദുബൈയും കാണാം; വാക്​സിനുമെടുക്കാം​

ദുബൈയും കാണാം; വാക്​സിനുമെടുക്കാം​

ദു​ബൈ: യാ​ത്ര ചെ​യ്യാ​ൻ ഓ​രോ​രോ കാ​ര​ണ​ങ്ങ​ളേ! വാ​ക്​​സി​നെ​ടു​ക്കാ​ൻ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക്​ പ​റ​ക്കു​ന്ന​താ​ണ്​ പു​തി​യ ട്രെ​ൻ​ഡ്. കൈ ​നി​റ​യെ കാ​ശു​ള്ള​വ​ർ​ക്കാ​യി സ്വ​കാ​ര്യ ജെ​റ്റു​ക​ളാ​ണ്​ 'വാ​ക്​​സി​ൻ പാ​ക്കേ​ജ്​' ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നെ​ടു​ത്ത്​ ദു​ബൈ മു​ഴു​വ​ൻ ക​റ​ങ്ങി തി​രി​ച്ചു​പോ​കാം. 30-50 ല​ക്ഷം രൂ​പ ചെ​ല​വു​​വ​രും. ഇ​ന്ത്യ​യി​ൽ വാ​ക്​​സി​ൻ ക്ഷാ​മം ഉ​ണ്ടെ​ന്ന​ത്​ നേ​രാ​ണ്. അ​തി​നെ​ല്ലാ​മ​പ്പു​റം വാ​ക്​​സി​നൊ​പ്പം വി​നോ​ദം എ​ന്ന​താ​ണ്​ പു​തി​യ മു​ദ്രാ​വാ​ക്യം. വാ​ക്​​സി​ന്റെ ഹ​ബാ​ണ്​ യു.​എ.​ഇ. സി​നോ​ഫോം, ഫൈ​സ​ർ, അ​സ്​​ട്ര​സി​നി​ക്ക എ​ന്നി​വ യ​ഥേ​ഷ്​​ടം സൗ​ജ​ന്യ​മാ​യി ഇ​വി​ടെ കി​ട്ടും. റ​ഷ്യ​യു​ടെ സ്​​പു​ട്​​നി​കും വൈ​കാ​തെ​യെ​ത്തും. ആ​ദ്യ ഡോ​സ്​ എ​ടു​ത്ത​ശേ​ഷ​മാ​ണ്​ ക​റ​ക്കം. മൂ​ന്ന്​ ആ​ഴ്​​ച​ക്കു​​ശേ​ഷ​മാ​ണ്​ ര​ണ്ടാം ഡോ​സ്. ഇ​തി​നി​ട​യി​ലു​ള്ള 21 ദി​വ​സ​ത്തെ താ​മ​സം, ഭ​ക്ഷ​ണം, വി​സ, യാ​ത്ര​ചെ​ല​വ്​ എ​ന്നി​വ​യ​ട​ക്ക​മാ​ണ്​ പാ​ക്കേ​ജ്. 30 ല​ക്ഷം രൂ​പ മു​ത​ലാ​ണ്​ പാ​ക്കേ​ജ്​ തു​ട​ങ്ങു​ന്ന​ത്. കൈ​യി​ൽ പ​ണ​മു​ള്ള​തു​പോ​ലെ കൂ​ടി​യ പാ​ക്കേ​ജു​ക​ൾ തേ​ടാം. സ്വ​കാ​ര്യ ജെ​റ്റാ​യ​തി​നാ​ൽ മ​റ്റു​ യാ​ത്ര​ക്കാ​രു​ണ്ടാ​വി​ല്ല. ക​ഴി​ഞ്ഞ​മാ​സം മു​ത​ലാ​ണ്​ ഈ ​ട്രെ​ൻ​ഡ്​ തു​ട​ങ്ങി​യ​തെ​ന്ന്​ ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ പ​റ​യു​ന്നു. ദുബൈയും കാണാം; വാക്​സിനുമെടുക്കാംഇ​ന്ത്യ​യി​ൽ വാ​ക്​​സി​ൻ ക്ഷാ​മം ഏ​റി​യ​തോ​ടെ ഈ ​മാ​സം എ​ണ്ണം കൂ​ടി​യി​ട്ടു​ണ്ട്. കോ​വി​ഡ്​ കാ​ല​ത്ത്​ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ദു​ബൈ സു​ര​ക്ഷി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ അ​ടു​ത്ത മാ​സം മു​ത​ൽ കൂ​ടു​ത​ൽ 'വാ​ക്​​സി​ൻ പാ​​ക്കേ​ജു​കാ​ർ' ദു​ബൈ​യി​ൽ എ​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All