• Home
  • News
  • വാക്‌സിൻ എടുക്കാൻ വന്നയാൾക്ക് കാലി സിറിഞ്ച് കുത്തിവച്ചു; സൗദിയിൽ ആരോഗ്യ പ്രവര്‍ത

വാക്‌സിൻ എടുക്കാൻ വന്നയാൾക്ക് കാലി സിറിഞ്ച് കുത്തിവച്ചു; സൗദിയിൽ ആരോഗ്യ പ്രവര്‍ത്തകൻ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയില്‍ വാക്‌സിന്‍ എടുക്കാന്‍ വന്ന സ്വദേശിക്ക് മരുന്ന് നിറയ്ക്കാതെ കാലി സിറിഞ്ച് കുത്തിവെച്ച ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. റിയാദിലാണ് ഏഷ്യക്കാരനായ ആരോഗ്യ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്.

വാക്‌സിന്‍ ഇല്ലാതെ സിറിഞ്ച് കുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് റിയാദ് ആരോഗ്യ വിഭാഗം ഈ സംഭവത്തില്‍ വിശദീകരണം നല്‍കിയത്. റിയാദിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഒരു മാസം മുമ്പ് നടന്ന സംഭവമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും വീഴ്ച വരുത്തിയ ആരോഗ്യ പ്രവര്‍ത്തകനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നെന്നും അധികൃതര്‍ അറിയിച്ചു. സ്വദേശിക്ക് അപ്പോള്‍ തന്നെ വാക്സിന്‍ ലഭ്യമാക്കുകയും ചെയ്തു.

ഇത്തരം സംഭവങ്ങള്‍ യാതൊരു കാരണവശാലും ആവര്‍ത്തിക്കില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. തുടരന്വേഷണത്തിനും നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുമായി അറസ്റ്റിലായ ആരോഗ്യ പ്രവര്‍ത്തകനെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All