• Home
  • News
  • കുവൈത്തിൽ കോവിഡ് വ്യാപനത്തിന് പ്രധാനകാരണം വൈറസി‌ന്റെ ജനിതക മാറ്റം

കുവൈത്തിൽ കോവിഡ് വ്യാപനത്തിന് പ്രധാനകാരണം വൈറസി‌ന്റെ ജനിതക മാറ്റം

കുവൈത്ത് സിറ്റി∙ രാജ്യത്ത് എല്ലാ പ്രധാന ആശുപത്രികളിലും ഹെൽത്ത് സെൻ‌ററുകളിലും പ്രത്യേക കോവിഡ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് അൽ സബാഹ് മെഡിക്കൽ ഡിസ്ട്രിക്ട് ഡയറക്ടർ ഡോ.അഹമ്മദ് അൽ ശത്തി.
പ്രധാന ആശുപത്രികളിലെ ഇൻ‌റേണൽ മെഡിസിൻ വിഭാഗത്തിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമായിരിക്കും പ്രത്യേക കോവിഡ് ക്ലിനിക്കുകൾ എന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ലക്ഷണമുള്ളവരുടെ ചികിത്സയും കോവിഡ് ബാധിച്ചവരുടെ തുടർചികിത്സയും ഈ ക്ലിനിക്കുകൾ കേന്ദ്രീകരിച്ചാകും. ഒരു കൈയിൽ ചികിത്സയും മറുകയ്യിൽ പ്രതിരോധവും എന്ന നിലയിൽ കുവൈത്തിലെ ആരോഗ്യരംഗം ഒരു യുദ്ധഭൂമിയിലാണ്.
വാക്സീനുകളുടെ ലഭ്യതയനുസരിച്ച് ഈ വർഷം അവസാനപാദത്തിൽ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കുവൈത്തിൽ കോവിഡ് വ്യാപനത്തിന് പ്രധാനകാരണം വൈറസി‌ൻ‌റെ ജനിതക മാറ്റമാണെന്ന് ഉന്നത മെഡിക്കൽ സംഘം അഭിപ്രായപ്പെട്ടു.
ആരോഗ്യമന്ത്രാലയത്തിന് കീഴിലെ സാംക്രമിക രോഗ വിഭാഗത്തിലെ വിദഗ്ധസംഘം ഓരോ ദിവസവും രോഗബാധിതരുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്. റമസാൻ തുടങ്ങിയതോടെ കൂടിച്ചേരലുകൾ വഴിയുള്ള രോഗവ്യാപനം താരതമ്യേന കുറഞ്ഞിട്ടുണ്ട്. എന്നാൽ ജനിതകമാറ്റം സംഭവിച്ച വൈറസുകൾ കൂടുതൽ ആളുകളിലേക്ക് പെട്ടെന്ന് പടരുന്നതായി കാണുന്നുവെന്നും അവർ പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All