• Home
  • News
  • ലോ​ക്ഡൗ​ൺ പേ​ടി​യി​ൽ സ​ലാ​ല​യി​ലെ ക​ർ​ഷ​ക​ർ

ലോ​ക്ഡൗ​ൺ പേ​ടി​യി​ൽ സ​ലാ​ല​യി​ലെ ക​ർ​ഷ​ക​ർ

മ​സ്ക​ത്ത് : സ​ലാ​ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ വ​ന്നേ​ക്കു​മെ​ന്ന പേ​ടി​യി​ലാ​ണ് ക​ർ​ഷ​ക​ർ. സ​ലാ​ല​യി​ലെ തോ​ട്ട​ങ്ങ​ളി​ൽ ഇ​ള​നീ​രും പ​പ്പാ​യ​യും വാ​ഴ​യു​മൊ​ക്കെ കൃ​ഷി ചെ​യ്ത് ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന നി​ര​വ​ധി പേ​രു​ണ്ട്. ഇ​വ​രി​ൽ പ​കു​തി​യും മ​ല​യാ​ളി​ക​ളാ​ണ്. തോ​ട്ട​ത്തി​ൽ വി​ള​യു​ന്ന ഇ​ള​നീ​ർ മ​സ്ക​ത്ത് അ​ട​ക്ക​മു​ള്ള ഒ​മാെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്.

തോ​ട്ട​ങ്ങ​ൾ വാ​ട​കക്കെ​ടു​ത്ത് തെ​ങ്ങി​ന് യ​ഥാ​സ​മ​യം വെ​ള്ള​വും വ​ള​വു​മൊ​ക്കെ ന​ൽ​കി​യാ​ണ് ഇ​വ​ർ ഇ​ള​നീ​ർ വി​ള​യി​ക്കു​ന്ന​ത്. തോ​ട്ട വാ​ട​ക​യാ​യി ത​ന്നെ വ​ൻ സം​ഖ്യ​യാ​ണ് സ്ഥ​ല ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. ഇ​തേ തോ​ട്ട​ങ്ങ​ളി​ൽ ത​ന്നെ​യാ​ണ്​ പ​പ്പാ​യ​യും വാ​ഴ​യു​മൊ​ക്കെ കൃ​ഷി ചെ​യ്യു​ന്ന​ത്.

കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ സ​ലാ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ചെ​റി​യ ഇ​ള​നീ​ർ പ​ന്ത​ലു​ക​ളി​ൽ വി​ൽ​പ​ന​യും ന​ട​ത്തു​ന്നു​ണ്ട്. ഇ​ത്ത​രം 250ല​ധി​കം ഇ​ള​നീ​ർ പ​ന്ത​ലു​ക​ൾ സ​ലാ​ല​യി​ലു​ണ്ട്. ഇ​വ​യി​ൽ പ​കു​തി​യും മ​ല​യാ​ളി​ക​ൾ ന​ട​ത്തു​ന്ന​വ​യാ​ണ്. നി​ല​വി​ലെ രാ​ത്രി​കാ​ല ലോ​ക്ഡൗ​ൺ ഇ​ള​നീ​ർ ക​യ​റ്റു​മ​തി​യെ ബാ​ധി​ച്ചി​ട്ടി​ല്ല. ദി​വ​സ​വും രാ​വി​ലെ​യാ​ണ് ഇ​ള​നീ​ർ സ​ലാ​ല​യി​ൽ​നി​ന്ന് ക​യ​റ്റി​യ​യ​ക്കു​ന്ന​ത്. അ​തി​നാ​ൽ ക​യ​റ്റു​മ​തി സാ​ധാ​ര​ണ രീ​തി​യി​ൽ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ള​നീ​ർ പ​ന്ത​ലു​ക​ളി​ലെ ക​ച്ച​വ​ട​ത്തെ ലോ​ക്ഡൗ​ൺ ബാ​ധി​ച്ചെ​ന്നാ​ണ് വ്യ​പാ​ര മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്. സ്വ​ദേ​ശി​ക​ൾ അ​ട​ക്കം ജ​ന​ങ്ങ​ൾ റ​മ​ദാ​നി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​ത് രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ്. അ​ഞ്ച​ര​യോ​ടെ ക​ട അ​ട​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ കു​റ​വാ​ണ്.

ഇ​നി​യും സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ വ​ന്നാ​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ​ൻ ന​ഷ്​​ടം വ​രു​മെ​ന്ന് നി​ര​വ​ധി തോ​ട്ട​ങ്ങ​ൾ വാ​ട​ക​ക്കെ​ടു​ത്ത്​ ന​ട​ത്തു​ന്ന വ​ട​ക​ര, തി​രു​വ​ള്ളൂ​ർ സ്വ​ദേ​ശി ജി​നീ​ഷ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ലോ​ക്ഡൗ​ൺ കാ​ർ​ഷി​ക മേഖ​ല​ക്ക് വ​ൻ ന​ഷ്​​ട​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ലോ​ക്ഡൗ​ൺ കാ​ര​ണം ഇ​ള​നീ​ർ അ​ട​ക്ക​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം 13,000 റി​യാ​ലിെൻറ ന​ഷ്​​ട​മു​ണ്ടാ​യി. പ​പ്പാ​യ, വാ​ഴ​പ്പ​ഴം അ​ട​ക്ക​മു​ള്ള കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​ളു​ണ്ടാ​യി​രു​ന്നി​ല്ല. ലോ​ക്ഡൗ​ൺ ആ​യ​തി​നാ​ൽ ക​യ​റ്റി​യ​യ​ക്കാ​നും ക​ഴി​ഞ്ഞി​ല്ല. അ​തി​നാ​ൽ ഇ​വ തോ​ട്ട​ത്തി​ൽ ന​ശി​ക്കു​ക​യാ​യി​രു​ന്നു -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ഷ്​​ടം കാ​ര​ണം നി​ര​വ​ധി പേ​ർ തോ​ട്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി വി​ട്ടു​ പോ​യി. ഇ​വ​രി​ൽ പ​ല​രും മ​റ്റ് ജോ​ലി​യി​ലേ​ക്ക് നീ​ങ്ങി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, പി​താ​വ് 40 വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച ജോ​ലി ആ​യ​തി​നാ​ലും മ​റ്റ് നി​ര​വ​ധി കെ​ട്ടു​പാ​ടു​ക​ൾ ഉ​ള്ള​തി​നാ​ലും ഈ ​മേ​ഖ​ല വി​ട്ടു​പോ​വാ​ൻ ക​ഴി​യി​ല്ലെ​ന്നും ജി​നീ​ഷ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി പ​കു​തി മു​ത​ൽ വ്യാ​പാ​ര മേ​ഖ​ല മെ​ച്ച​പ്പെ​ട്ട് വ​രു​ക​യാ​യി​രു​ന്നു. ഇ​ള​നീ​രും തേ​ങ്ങ​യു​മൊ​ക്കെ ക​യ​റ്റി​യ​യ​ക്കാ​നും തു​ട​ങ്ങി​യി​രു​ന്നു. പെെ​ട്ട​ന്നാ​ണ് സ്ഥി​തി​ഗ​തി​ക​ൾ മാ​റി​യ​ത്. പൂ​ർ​ണ​മാ​യ ലോ​ക്ഡൗ​ൺ വ​ര​രു​തെ​ന്ന പ്രാ​ർ​ഥ​ന​യി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ന​ഷ്​​ടം കാ​ര​ണ​മു​ണ്ടാ​യ ക​ടം വീ​ട്ടി​ക്ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ലെ ലോ​ക്ഡൗ​ൺ സ​ലാ​ല​യി​ലെ ഹോ​ട്ട​ൽ മേ​ഖ​ല​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. റ​മ​ദാ​നാ​യ​തി​നാ​ൽ വൈ​കീ​ട്ട്​ നാ​ലോ​ടെ​യാ​ണ് ഹോട്ട​ലു​ക​ൾ തു​റ​ക്കു​ന്ന​ത്. പാ​ർ​സ​ൽ സ​ർ​വി​സ് മാ​ത്ര​മാ​ണു​ള്ള​ത്. അ​ഞ്ച​ര​യോ​ടെ ഹോ​ട്ട​ലു​ക​ൾ അ​ട​ക്കേ​ണ്ടി​യും വ​രു​ന്നു​ണ്ട്. എ​ങ്കി​ലും പൊ​തു​ജ​ന സു​ര​ക്ഷ മാ​നി​ച്ച് നി​ബ​ന്ധ​ന പൂ​ർ​ണ​മാ​യി പാ​ലി​ക്കുെ​മ​ന്ന് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​ഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All