• Home
  • News
  • 80 ശതമാനം പേരും വാക്‌സീൻ എടുക്കുന്നതോടെ ജനജീവിതം സാധാരണ നിലയിലെത്തും

80 ശതമാനം പേരും വാക്‌സീൻ എടുക്കുന്നതോടെ ജനജീവിതം സാധാരണ നിലയിലെത്തും

ദോഹ∙ രാജ്യത്തെ ജനസംഖ്യയിൽ അർഹരായ 80 ശതമാനം പേരും കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കുമ്പോൾ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുമെന്ന് അധികൃതർ. അടുത്ത രണ്ടു മാസത്തിനുള്ളിൽ അർഹമായ  60 ശതമാനം പേർക്കും വാക്‌സീൻ ലഭിക്കുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷൻ മേധാവി ഡോ.സോഹ അൽ ബയാത് വ്യക്തമാക്കി.
നിലവിൽ രാജ്യത്തെ ജനസംഖ്യയിൽ 16 വയസ്സിന് മുകളിലുള്ളവരിൽ 35.5 ശതമാനം പേരും വാക്‌സീൻ ആദ്യ ഡോസെങ്കിലും സ്വീകരിച്ചവരാണ്. 12 ലക്ഷത്തിലധികം വാക്‌സീൻ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്.
16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സീൻ സുരക്ഷിതമാണോ  എന്നതുൾപ്പെടെ കോവിഡ് സംബന്ധമായി ആഗോളതലത്തിൽ നടക്കുന്ന ഗവേഷണങ്ങൾ ഖത്തർ സൂക്ഷ്മതയോടെ  വിലയിരുത്തുന്നുണ്ടെന്നും ഡോ.സോഹ പറഞ്ഞു. രാജ്യത്ത് നിലവിൽ 25,000ത്തിലധികം പേരാണ് വാക്‌സീൻ സ്വീകരിക്കുന്നത്.
നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന ഫൈസർ-ബയോടെക് വാക്‌സീൻ 16 വയസ്സിന് മുകളിലുള്ളവർക്കും മൊഡേണ 18 വയസ്സിന് മുകളിലുള്ളവർക്കുമാണ് നൽകുന്നത്. എല്ലാ ഹെൽത്ത് സെന്ററുകളിലും ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിലും ഇൻഡസ്ട്രിയൽ ഏരിയയിലും ലുസെയ്ൽ, അൽവക്ര ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിലുമായാണ് വാക്‌സിനേഷൻ പുരോഗമിക്കുന്നത്.
മുൻഗണനാ ക്രമത്തിലാണ് വാക്‌സിനേഷൻ. നിലവിൽ സ്വദേശികളിൽ 16 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും പ്രവാസികളിൽ 35 വയസ്സിന് മുകളിലുള്ളവർക്കുമാണ് വാക്‌സീൻ ലഭിക്കുക.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All