• Home
  • News
  • ഖത്തർ എയർവേയ്സിന് യുവി കാബിൻ സംവിധാനം

ഖത്തർ എയർവേയ്സിന് യുവി കാബിൻ സംവിധാനം

ദോഹ : വിമാനങ്ങളുടെ ഉൾവശം അണുവിമുക്തമാക്കാൻ  അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള അൾട്രാവയലറ്റ് (യുവി) കാബിൻ സിസ്റ്റത്തിന്റെ നൂതന പതിപ്പ് (2.0) ഖത്തർ എയർവേയ്‌സ് ഉപയോഗിച്ചു തുടങ്ങി. യുവി കാബിൻ സംവിധാനം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ആഗോള വിമാന കമ്പനിയാണ് ഖത്തർ എയർവേയ്‌സ്.

ഹണിവെൽ യുവി കാബിൻ സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് വി-2 സ്വന്തമാക്കിയതും പ്രവർത്തിപ്പിക്കുന്നതും ഖത്തർ ഏവിയേഷൻ സർവീസസ് ആണ്. യാത്രക്കാർക്ക് കോവിഡ് സുരക്ഷ ഉറപ്പാക്കി വിമാനത്തിനുൾവശം അണുവിമുക്തമാക്കാൻ കഴിഞ്ഞ സെപ്റ്റംബർ മുതൽ ഹണിവെല്ലിന്റെ യുവി കാബിൻ സംവിധാനം ഖത്തർ എയർവേയ്‌സ് ഉപയോഗിക്കുന്നുണ്ട്.

യുവിയുടെ ഏറ്റവും പുതിയ വി-2 17 യൂണിറ്റുകളാണ് എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം ഖത്തർ എയർവേയ്‌സ് വാങ്ങിയത്. പഴയതിനേക്കാൾ കൂടുതൽ വഴക്കവും ചലനാത്മകതയുള്ളതും ഉപയോഗിക്കാൻ എളുപ്പവുമാണ് പുതിയ പതിപ്പ്.  വിമാനത്തിനുള്ളിലെ ഇടുങ്ങിയ ഭാഗങ്ങൾ പോലും അണുവിമുക്തമാക്കാൻ കഴിയത്തക്കവിധം വിപുലീകരിക്കാൻ കഴിയുന്നതാണ് യുവിയുടെ ചിറകുകൾ.

കോക്ക്പിറ്റ്, മറ്റു ചെറിയ സ്ഥലങ്ങളുമെല്ലാം അണുവിമുക്തമാക്കാനും ബാറ്ററി ഉപയോഗം കുറയ്ക്കാൻ കഴിയുന്ന മോട്ടർ രഹിതമായ ഹാൻഡ് വാൻഡ് ആണ് പുതിയ പതിപ്പിന്റെ പ്രത്യേകതകൾ. ശരിയായ ഉപയോഗത്തിലൂടെ വ്യത്യസ്ത തരം വൈറസുകളേയും ബാക്ടീരിയകളേയും നിർജീവമാക്കാൻ  ശേഷിയുള്ളതാണ് ഇതിലെ യുവി ലൈറ്റുകളെന്ന് ക്ലിനിക്കൽ പരിശോധനകളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ശുചീകരണ രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ വിമാനത്തിന്റെ സീറ്റുകൾ, പ്രതലങ്ങൾ, കാബിനുകൾ എന്നിവയെല്ലാം പൂർണമായും ശുചീകരിക്കാം. ഹമദ് ഇന്റർനാഷനൽ വിമാനത്താവളത്തിലൂടെ കടന്നു പോകുന്ന എല്ലാ വിമാനങ്ങളുടെയും ഉൾവശം അണുവിമുക്തമാക്കാൻ യുവി കാബിൻ സംവിധാനം ഉപയോഗിക്കാനാണ് ഖത്തർ എയർവേയ്‌സ് ലക്ഷ്യമിടുന്നത്. കോവിഡ്-19 സാഹചര്യത്തിൽ ജീവനക്കാരുടേയും യാത്രക്കാരുടേയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് അത്യാധുനികവും ഫലപ്രദവുമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All