• Home
  • News
  • സൗദിയിൽ ഒരാഴ്ചക്കിടെ 1202 തൊഴിൽ നിയമ ലംഘനങ്ങൾ; സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല

സൗദിയിൽ ഒരാഴ്ചക്കിടെ 1202 തൊഴിൽ നിയമ ലംഘനങ്ങൾ; സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി

റിയാദ്: ഏപ്രില്‍ 8 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഫീല്‍ഡ് സംഘങ്ങള്‍ നടത്തിയ പരിശോധനകളില്‍ 1202 തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. 15,672 സ്വകാര്യ സ്ഥാപനങ്ങളിലാണ് ഫീല്‍ഡ് സംഘങ്ങള്‍ പരിശോധനകള്‍ നടത്തിയത്. ഇതിനിടെ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട 225 നിയമ ലംഘനങ്ങളും കണ്ടെത്തിയിരുന്നു. നിയമ ലംഘനങ്ങള്‍ക്ക് 1611 സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം വാണിംഗ് നോട്ടീസുകള്‍ നല്‍കി. ഒരാഴ്ചക്കിടെ സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച 1799 പരാതികളിലും മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All