• Home
  • News
  • മസ്കത്തിൽ വാക്സിനേഷൻ ഹെൽപ് ലൈൻ ആരംഭിച്ചു

മസ്കത്തിൽ വാക്സിനേഷൻ ഹെൽപ് ലൈൻ ആരംഭിച്ചു


മസ്കത്ത് ഗവർണറേറ്റിലെ വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിന് ആരോഗ്യ മന്ത്രാലയം ഹെൽപ് ലൈൻ ആരംഭിച്ചു. റമദാൻ പ്രമാണിച്ചാണ് വാക്സിനേഷൻ ഹെൽപ് ലൈൻ സേവനം ഏർപ്പെടുത്തിയത്. 
1144 എന്ന നമ്പറിൽ വിളിച്ചാൽ വാക്സിനേഷൻ സെന്ററുകളിലെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. വെള്ളി, ശനി ദിവസങ്ങളൊഴികെ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ട് വരെയാണ് സേവനം ലഭിക്കുക. റമദാൻ പ്രമാണിച്ചാണ് സേവനം ഏർപ്പെടുത്തിയത്. കോവിഡ് കുത്തിവെപ്പെടുക്കാനെത്തുന്നവർക്ക് വാക്സിന്‍ ലഭ്യതയെ പറ്റിയും മറ്റും മുൻകൂട്ടി വിവരങ്ങൾ ലഭിക്കാൻ ഇത് സഹായകമാകും. 
വാക്സിനേഷൻ കൂടുതൽ പേരിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിവിധ അന്താരാഷ്ട്ര കമ്പനികളുമായി വാക്സിൻ വാങ്ങുന്നതിനുള്ള കരാർ ഒമാൻ ഒപ്പുവെച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി ഈ വർഷം അവസാനത്തോടെ 65ശതമാനം പൗരന്മാരെയും താമസക്കാരെയും വാക്സിനേറ്റ് ചെയ്യാനാണ് പദ്ധതി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All