• Home
  • News
  • ഉന്നത പൊലീസ് ഉദ്യോഗസ്ഥനു ദുരനുഭവം; പരിശോധനയ്ക്കിടെ കണ്ടതു അപകടത്തിൽ മരിച്ച മാതാവ

ഉന്നത പൊലീസ് ഉദ്യോഗസ്ഥനു ദുരനുഭവം; പരിശോധനയ്ക്കിടെ കണ്ടതു അപകടത്തിൽ മരിച്ച മാതാവിനെ

കുവൈത്ത് സിറ്റി ∙ ഗതാഗതക്കുരുക്കും സുരക്ഷാ ക്രമീകരണങ്ങളും പരിശോധിക്കാൻ ഇറങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വഴിയിൽ വാഹനാപകടത്തിൽ‌പ്പെട്ട സ്വന്തം മാതാവിന്റെ മരണത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്നു. ആഭ്യന്തരമന്ത്രാലയ സുരക്ഷാവിഭാഗം ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അൽ അലിക്കാണു ഹൃദയം നുറുക്കുന്ന സംഭവത്തിന് സാക്ഷിയാകേണ്ടിവന്നത്.

മൊറോക്കോ ഹൈവേയിൽ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാൻ ഇറങ്ങിയതായിരുന്നു അബ്ദുല്ല അൽ അലി. വഴിയിൽ ഒരിടത്ത് വാഹനാപകടം ശ്രദ്ധയിൽ‌പെട്ടതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ വാഹനം നിർത്തി ഇറങ്ങി. ഈജിപ്തുകാരൻ ഓടിച്ച വാഹനം ഏഷ്യക്കാരൻ ഡ്രൈവർ ഓടിച്ച മറ്റൊരു വാഹനത്തിന്റെ പിറകിൽ ഇടിക്കുകയായിരുന്നു.

ഈ വാഹനം സ്വദേശി ഓടിച്ച മറ്റൊരു വാഹനത്തിലും ചെന്നിടിച്ചു. രണ്ടാമത്തെ വാഹനത്തിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ എത്തിയ അബ്ദുല്ല അൽ അലി കണ്ടത് സ്വന്തം മാതാവിനെ. ഇടിയുടെ ആഘാതത്തിലുണ്ടായ ഹൃദയസ്തംഭനമാണു മരണകാരണം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All