• Home
  • News
  • രണ്ടു ഡോസും സ്വീകരിച്ച ആരും മരിച്ചിട്ടില്ലെന്ന് എഡിപിഎച്ച്സി

രണ്ടു ഡോസും സ്വീകരിച്ച ആരും മരിച്ചിട്ടില്ലെന്ന് എഡിപിഎച്ച്സി

അബുദാബി∙ കോവിഡ് പ്രതിരോധ വാക്സീൻ രണ്ടു ഡോസും സ്വീകരിച്ച എമിറേറ്റിലെ ആരും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ലെന്നു അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (എഡിപിഎച്ച്സി) പഠനം വ്യക്തമാക്കുന്നതായി അധികൃതർ. കോവിഡ് മൂലം ആശുപത്രിയിലാകുന്നതു തടയാനും വാക്സിനേഷൻ ഉപകരിക്കുമെന്നും പഠനറിപ്പോർട്ട്.

 ആശുപത്രിയിലാകുന്നതു 93% തടയാൻ വാക്സീൻ സഹായിക്കും. ഐസിയുവിൽ പ്രവേശിപ്പിക്കുന്നത് 95% തടയാനും സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പഠനങ്ങളും വാക്സീൻ സ്വീകരിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ തെളിയിക്കുന്നതായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും വ്യക്തമാക്കുന്നു.

 യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പഠനങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നു. 7.5 കോടി പേർ വാക്സീൻ സ്വീകരിച്ചപ്പോൾ അതിൽ 5800 പേർക്കു മാത്രമാണു കോവിഡ് ബാധ ഉണ്ടായത്. മരിച്ചത് വെറും 75 പേർ. പ്രതിരോധ വാക്സീൻ സ്വീകരിച്ചവരിൽ ചിലർക്ക് കോവിഡ് ബാധ ഉണ്ടായിട്ടുണ്ടെങ്കിലും പലപ്പോഴും അത് തീരെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതോ ആശുപത്രി വാസം വേണ്ടാത്തതോ ആയ നിലയിലാണ്.

 ആദ്യ ഡോസ് പ്രതിരോധ വാക്സീൻ സ്വീകരിക്കുമ്പോൾ ശരീരത്തിലെ പ്രതിരോധ ശേഷി ഉണരുകയും വൈറസിനെ തിരിച്ചറിയുകയും ചെയ്യും. ഇത് കോവിഡ് വൈറസ് മൂലമുള്ള ഇൻഫക്‌ഷനും മറ്റും തടയാൻ സഹായിക്കും. പ്രതിരോധശേഷി വീണ്ടും വർധിപ്പിക്കാനും കൂടുതൽ കാലം നിലനിർത്താനുമാണു രണ്ടാം ഡോസ് വാക്സീൻ ഉപകരിക്കുന്നത്.

 അതു കൊണ്ടു തന്നെ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ വാക്സീനുകൾക്ക് വൻപ്രാധാന്യമാണുള്ളതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. യുഎഇയിൽ ഇതുവരെ 9.67 ദശലക്ഷം ഡോസ് വാക്സീനുകൾ നൽകി. രാജ്യത്ത് സിനോഫാം, ഫൈസർ, സ്പുട്നിക്, ഓക്സ്ഫഡ് അസ്ട്രസെനക്ക എന്നീ വാക്സീനുകളാണ് നൽകുന്നത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All