• Home
  • News
  • സുരക്ഷിതമായി ഷോപ്പിങ് നടത്താൻ ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശങ്

സുരക്ഷിതമായി ഷോപ്പിങ് നടത്താൻ ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങൾ

ദോഹ: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഖത്തറില്‍ ഉള്‍പ്പെടെ രൂക്ഷമായി തുടരുകയാണല്ലോ. ഈ സമയത്ത് വീട്ടില്‍ ഇരിക്കുന്നതാണ് ഏറ്റവും നല്ലതെങ്കിലും അത്യാവശ്യ ഷോപ്പിങുകള്‍ക്കും മറ്റും പുറത്തുപോകേണ്ടി വരും. കോവിഡ് കാലത്തും എങ്ങിനെ ഷോപ്പിങ് സുരക്ഷിതമാക്കാമെന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലം.

1. സാധാരണ ഗതിയില്‍ തിരക്കുണ്ടാവാന്‍ സാധ്യതയില്ലാത്ത സമയം തിരഞ്ഞെടുക്കുക
2. ഷോപ്പിങിന് മുമ്പും ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക
3. നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കാത്ത വസ്തുക്കളില്‍ തൊടാതിരിക്കുക
4. സ്‌റ്റെറിലൈസ് ചെയ്ത വൈപ്പുകള്‍ ഉപയോഗിച്ച് ഷോപ്പിങ് കാര്‍ട്ടിന്റെ പിടികള്‍ അണുവിമുക്തമാക്കുക
5. മറ്റുള്ളവരില്‍ നിന്ന് ഒന്നര മീറ്റര്‍ അകലം പാലിക്കുക
6. ഷോപ്പിങിനിടെ മുഖത്ത് സ്പര്‍ശിക്കാതിരിക്കുക
7. സ്റ്റെറിലൈസ് ചെയ്ത ടിഷ്യു കൊണ്ട് കാനുകള്‍ തുടക്കുക
8. എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കുക
9. പച്ചക്കറികളും പഴങ്ങളും വൃത്തിയായി കഴുകുക

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All