• Home
  • News
  • കുവൈത്തിൽ കർഫ്യൂ ലംഘിച്ചാൽ നിയമ നടപടി

കുവൈത്തിൽ കർഫ്യൂ ലംഘിച്ചാൽ നിയമ നടപടി

കുവൈത്ത് സിറ്റി∙ കർഫ്യൂ ലംഘിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം. വ്യക്തികളും സ്ഥാപനങ്ങളും നടപടിക്ക് വിധേയരാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമാക്കാൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
 ജഹ്‌റയിൽ കർഫ്യൂ സമയത്ത് തുറന്ന് പ്രവർത്തിച്ച സ്ഥാപനങ്ങൾ അടപ്പിച്ചു. പിഴയും ചുമത്തി.വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയാണ് പരിശോധന നടത്തുന്നത്.
 കർഫ്യൂവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കാൻ സ്വദേശികളും വിദേശികളും സന്നദ്ധരാകണം. നിയമലംഘകർക്ക് പിഴയും ജയിൽശിക്ഷയും ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All