• Home
  • News
  • സർ​ക്കാ​ർ സേ​വ​നം: ഹി​റ്റാ​യി ഇ-​പേ​മെൻറ്

സർ​ക്കാ​ർ സേ​വ​നം: ഹി​റ്റാ​യി ഇ-​പേ​മെൻറ്

ദോ​ഹ: സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കി​ട​യി​ലു​ള്ള ഓ​​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ളി​ൽ വ​ലി​യ വ​ർ​ധ​ന. ഈ ​വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ൽ 582,100 ഓൺ​ലൈ​ൻ പ​ണ​മി​ട​പാ​ടു​ക​ളാ​ണ് ഇ-​പേ​മെൻറ് ഗേ​റ്റ്​​വേ വ​ഴി ന​ട​ന്നി​രി​ക്കു​ന്ന​ത്. ഖ​ത്ത​ർ ഡി​ജി​റ്റ​ൽ ഗ​വ​ൺ​മെൻറ് പ്രൊ​ഗ്രാ​മിന്റെ വി​ജ​യ​ക​ര​മാ​യ മു​ന്നേ​റ്റ​ത്തെ​യാ​ണ് ഈ ​ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഗ​താ​ഗ​ത വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.  സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ഓ​​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​നു​മാ​യി രൂ​പ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക പ്ലാ​റ്റ്ഫോ​മാ​ണ് ഇ-​പേ (ഇ-​പേ​മെൻറ്). സു​ര​ക്ഷി​ത​മാ​യി പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​ലൂ​ടെ ത​ങ്ങ​ളു​ടെ ഓൺ​ലൈ​ൻ സേ​വ​ന​ങ്ങ​ളു​ടെ പൂ​ർ​ണ​മാ​യ ഓ​ട്ടോ​മേ​ഷ​നും ഇ-​പേ സാ​ധ്യ​മാ​ക്കു​ന്നു. മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ ജ​നു​വ​രി​യി​ൽ 151691 ഇ​ട​പാ​ടു​ക​ളും ഫെ​ബ്രു​വ​രി​യി​ൽ 159832ഉം 270585​ഉം ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ഈ ​വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ൽ 94905 ഗ​വ​ൺ​മെൻറ് ഇ-​ക​റ​സ്​​പോ​ണ്ട​ൻ​സു​ക​ൾ ന​ട​ന്ന​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്നു. ഉ​യ​ർ​ന്ന സു​ര​ക്ഷ​യി​ലും അ​ഡ്മി​നി​സ്​േ​ട്ര​റ്റി​വ് ചെ​ല​വു​ക​ൾ ചു​രു​ക്കി​യും സ​മ​യ​വും അ​ധ്വാ​ന​വും കു​റ​ച്ചു​മു​ള്ള ഗ​വ​ൺ​മെൻറ് ക​റ​സ്​​പോ​ണ്ട​ൻ​സ്​ സേ​വ​ന​മാ​ണ് മു​റാ​സ​ലാ​ത്ത് (ഇ-​ക​റ​ൻ​സ്​​പോ​ണ്ട​ൻ​സ്​ സി​സ്​​റ്റം).   രാ​ജ്യ​ത്ത് ഇ-​കോ​മേ​ഴ്സ്​ മേ​ഖ​ല​യി​ൽ വ​ൻ വ​ള​ർ​ച്ച​യെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ. ഗ്ലോ​ബ​ൽ മാ​ർ​ക്ക​റ്റ് റി​സ​ർ​ച് ക​മ്പ​നി(​ഇ​പ്സോ​സ്​ )യു​മാ​യി സ​ഹ​ക​രി​ച്ച് ഗ​താ​ഗ​ത വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യം ന​ട​ത്തി​യ സ​ർ​വേ​യി​ൽ 60 ശ​ത​മാ​നം ആ​ളു​ക​ളും ഒ​ൺ​ലൈ​ൻ ഷോ​പ്പി​ങ്ങി​നാ​ണ് താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.  

ക​മ്പ​നി​ക​ൾ​ക്കു പു​റ​മേ, കു​ടി​ൽ​വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഒ​ൺ​ലൈ​ൻ വി​പ​ണി​യെ​യാ​ണ് പ്ര​ധാ​ന​മാ​യും മാ​ർ​ക്ക​റ്റി​ങ്ങി​നും ക​ച്ച​വ​ട​ത്തി​നു​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. ഈ​യി​ടെ പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടി​ൽ സോ​ഷ്യ​ൽ കോ​മേ​ഴ്സി​നും ഖ​ത്ത​റി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ള​ർ​ച്ച​യാ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഫേ​സ്​​ബു​ക്ക്, ട്വി​റ്റ​ർ, ഇ​ൻ​സ്​​റ്റ​ഗ്രാം, വാ​ട്​​സ്​​ആ​പ് തു​ട​ങ്ങി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​പ​ണ​ന​വു​മാ​യി രം​ഗ​ത്തു​വ​രു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 2022 ലോ​ക​ക​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് ഈ ​മേ​ഖ​ല കൂ​ടു​ത​ൽ വ​ള​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് നി​രീ​ക്ഷ​ക​ർ സൂ​ചി​പ്പി​ക്കു​ന്ന​ത്.

പ്രാ​ദേ​ശി​ക ഇ-​കോ​മേ​ഴ്സ്​ വി​പ​ണി​യു​ടെ വ​ള​ർ​ച്ച​യും സേ​വ​ന ഗു​ണ​മേ​ന്മ​യും ഉ​പ​ഭോ​ക്​​തൃ സം​തൃ​പ്തി​യും ല​ക്ഷ്യം​വെ​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം 'ഥി​ഖ' എ​ന്ന പു​തി​യ വെ​ബ്സൈ​റ്റി​ന് ഗ​താ​ഗ​ത വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യം രൂ​പം ന​ൽ​കി​യി​രു​ന്നു. ഐ.​ടി മേ​ഖ​ല​യി​ലെ പു​ത്ത​നു​ണ​ർ​വും കോ​വി​ഡി​നെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ല്ലു​വി​ളി​ക​ളും ഒ​പ്പം ഷോ​പ്പി​ങ്​ സാ​ഹ​ച​ര്യ​ങ്ങ​ളി​ലു​ണ്ടാ​യ മാ​റ്റ​വു​മാ​ണ് ഖ​ത്ത​റി​ൽ ഇ-​കോ​മേ​ഴ്സ്​ രം​ഗ​ത്തെ വ​ള​ർ​ച്ച​ക്കി​ട​യാ​ക്കി​യ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഈ​യ​ടു​ത്ത കാ​ല​ത്ത്​ 60ല​ധി​കം പു​തി​യ ഇ-​കോ​മേ​ഴ്സ്​ സം​രം​ഭ​ങ്ങ​ളാ​ണ് ഖ​ത്ത​റി​ൽ രൂ​പം​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഗ​താ​ഗ​ത വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തിന്റെ ഇ-​കോ​മേ​ഴ്സ്​ ര​ജി​സ്​​ട്രി​യി​ൽ 350 വെ​ബ്സൈ​റ്റു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ൽ 416ല​ധി​കം വെ​ബ്സൈ​റ്റു​ക​ളാ​ണു​ള്ള​ത്. കൂ​ടു​ത​ൽ ക​മ്പ​നി​ക​ൾ ഓൺ​ലൈ​ൻ റീ​ട്ടെ​യി​ൽ വി​പ​ണി​യി​ലേ​ക്ക് ചു​വ​ടു​വെ​ക്കു​ന്നു​വെ​ന്ന​താ​ണ് ഇ-​കോ​മേ​ഴ്സ്​ രം​ഗം വ​ള​രു​ന്ന​തി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ഫാ​ർ​മ​സി​ക​ൾ, അ​പ്പാ​ര​ൽ ഔ​ട്ട്​​ല​റ്റു​ക​ളെ​ല്ലാം ഇ​തി​ന​കം ഒ​ൺ​ലൈ​ൻ വി​പ​ണി​യി​ലേ​ക്ക് കൂ​ടി ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന മ​ണ്ഡ​ലം വി​ശാ​ല​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഓ​ൺ​ലൈ​ൻ രം​ഗ​ത്ത് മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളും രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്നു​ണ്ട്. പ്ര​ധാ​ന​മാ​യും ട്രാ​വ​ൽ, ടൂ​റി​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All