• Home
  • News
  • വെയ്റ്റര്‍മാരില്ല; റസ്റ്റാറൻറിലൊരുക്കിയ റോബോട്ടുകൾ ഭക്ഷണം വിളമ്പും

വെയ്റ്റര്‍മാരില്ല; റസ്റ്റാറൻറിലൊരുക്കിയ റോബോട്ടുകൾ ഭക്ഷണം വിളമ്പും

ജി​സാ​ൻ: നി​ങ്ങ​ൾ ഒ​രു റ​സ്​​റ്റാ​റ​ൻ​റി​ൽ ചി​ക്ക​ൻ ബി​രി​യാ​ണി​ക്ക് ഓ​ർ​ഡ​ർ ചെ​യ്യു​ന്നു. വെ​യ്​​റ്റ​ർ ചി​ക്ക​ൻ ബി​രി​യാ​ണി​ക്കു​പ​ക​രം ബീ​ഫ് ബി​രി​യാ​ണി​യു​മാ​യി വ​രു​ന്നു. പ​ല​ർ​ക്കും പ​ല സ​മ​യ​ങ്ങ​ളി​ലും സം​ഭ​വി​ക്കു​ന്ന ഇ​ത്ത​രം അ​ബ​ദ്ധ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​താ​ക്കി​യി​രി​ക്കു​ക​യാ​ണ് ജി​സാ​നി​ലെ 'റോ​ബോ​ട്ട് റ​സ്​​റ്റാ​റ​ൻ​റി'​ൽ. പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ ഈ ​റ​സ്​​റ്റാ​റ​ൻ​റി​ൽ വെ​യ്​​റ്റ​ർ​മാ​ർ മ​നു​ഷ്യ​ര​ല്ല, ആ​ധു​നി​ക കൃ​ത്രി​മ ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​ബോ​ട്ടു​ക​ളാ​ണ്. ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ൻ​റ​ലി​ജ​ന്‍സിന്റെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഈ ​വെ​യ്​​റ്റ​ര്‍മാ​ര്‍ക്ക് പൊ​തു​വേ തെ​റ്റു​പ​റ്റാ​റി​ല്ല.
ജി​സാ​ൻ സി​റ്റി സെൻറ​റി​ൽ ഏ​ഷ്യ​ന്‍ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന ഈ ​റ​സ്​​റ്റാ​റ​ൻ​റി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​റ് റോ​ബോ​ട്ട് വെ​യ്​​റ്റ​ര്‍മാ​രാ​ണ് ഭ​ക്ഷ​ണം സ​ന്ദ​ർ​ശ​ക​രു​ടെ ടേ​ബി​ളു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് മ​നു​ഷ്യ​ർ ത​മ്മി​ലു​ള്ള സ​മ്പ​ർ​ക്കം പ​ര​മാ​വ​ധി കു​റ​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലാ​യാ​ണ് ഈ ​സം​വി​ധാ​നം ഇ​വി​ടെ ആ​ദ്യം സ​ജ്ജീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, ഇ​ത് സ​ന്ദ​ർ​ശ​ക​രെ കൂ​ടു​ത​ൽ റ​സ്​​റ്റാ​റ​ൻ​റി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ് പി​ന്നീ​ട് ക​ണ്ട​ത്.  റോ​ബോ​ട്ട് വെ​യ്​​​റ്റ​ര്‍മാ​രി​ലൂ​ടെ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്തു​ക​ഴി​ക്കാ​നു​ള്ള കൗ​തു​കം കൊ​ണ്ട് ഇ​വി​ടെ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.  
യു​വ വ​നി​ത സൗ​ദി എ​ൻ​ജി​നീ​യ​ര്‍ റി​ഹാം ഉ​മ​റാ​ണ് കോ​വി​ഡ് കാ​ല​ത്ത് ഇ​ങ്ങ​നെ​യൊ​രു പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഇ​തി​നാ​യി റ​സ്​​റ്റാ​റ​ൻ​റി​ന​ക​ത്ത് പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം സെ​ന്‍സ​റു​ക​ള്‍ ഘ​ടി​പ്പി​ച്ചു. ഈ ​സെ​ന്‍സ​റു​ക​ള്‍ റീ​ഡ് ചെ​യ്താ​ണ് റോ​ബോ​ട്ടു​ക​ള്‍ ഓ​രോ ടേ​ബി​ളി​ലേ​ക്കും ഭ​ക്ഷ​ണ ട്രേ​യു​മാ​യി നീ​ങ്ങു​ന്ന​ത്. റോ​ബോ​ട്ട് നീ​ങ്ങു​ന്ന വ​ഴി​യി​ല്‍ ആ​രെ​ങ്കി​ലും ത​ട​സ്സം നി​ൽ​ക്കു​ക​യോ മ​റ്റോ ചെ​യ്താ​ൽ അ​ത് നീ​ങ്ങു​ന്ന​തു​വ​രെ കാ​ത്തു​നി​ല്‍ക്കു​ക​യോ വ​ഴി​മാ​റി​പ്പോ​വു​ക​യോ ചെ​യ്യാ​നും റോ​ബോ​ട്ടു​ക​ള്‍ക്ക് ക​ഴി​യും. ഓ​രോ റോ​ബോ​ട്ടി​ലും റ​സ്​​റ്റാ​റ​ൻ​റി​െൻറ ഇ​ൻ​റീ​രി​യ​ര്‍ മാ​പ്പും ഓ​രോ ഡൈ​നി​ങ്​ ടേ​ബി​ളിന്റെ സ്ഥാ​ന​വും മെ​മ്മ​റി​യി​ൽ പ്രോ​ഗ്രാം ചെ​യ്തി​ട്ടു​ണ്ട്. അ​തി​നാ​ല്‍ ടേ​ബി​ള്‍ മാ​റാ​തെ കൃ​ത്യ​മാ​യി, ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ ഇ​വ​ക്കാ​വും. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ ഭ​ക്ഷ​ണ​മെ​ടു​ത്ത് റോ​ബോ​ട്ടി​നോ​ട് പോ​വാ​ൻ പ​റ​ഞ്ഞാ​ൽ അ​ത് ഉ​ട​ൻ സ്ഥ​ലം കാ​ലി​യാ​ക്കും.   
മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ല​വി​ൽ​വ​ന്ന ഈ ​രീ​തി ജി​സാ​നി​ൽ ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ചെ​റു​താ​ണെ​ങ്കി​ലും സൗ​ദി​യി​ല്‍ ആ​ദ്യ​മാ​യി ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി ന​ട​ത്താ​ന്‍ സാ​ധി​ച്ച​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും എ​ൻ​ജി​നീ​യ​ർ റി​ഹാം ഉ​മ​ര്‍ പ​റ​ഞ്ഞു. സ​ർ​ക്കാ​റി​െൻറ പൂ​ർ​ണ പി​ന്തു​ണ​യോ​ടെ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു ആ​ശ​യം വി​ക​സി​പ്പി​ച്ച​തെ​ന്നും സം​സ്കാ​ര​ങ്ങ​ൾ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ക​ണ്ടെ​ത്താ​ൻ ആ​ളു​ക​ൾ ഇ​പ്പോ​ൾ ഉ​ത്സു​ക​രാ​ണെ​ന്നും റി​ഹാം ഉ​മ​ര്‍ പ​റ​ഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All