• Home
  • News
  • പിഴ വര്‍ധിപ്പിച്ച് ഒമാന്‍, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം, സ്ഥാപനങ്ങള്‍ അടച്ചിടും

പിഴ വര്‍ധിപ്പിച്ച് ഒമാന്‍, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം, സ്ഥാപനങ്ങള്‍ അടച്ചിടും

മസ്‌കത്ത് : രാജ്യത്തെ ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി റോയല്‍ ഒമാന്‍ പൊലീസ്. ഒമാനില്‍ കൊവിഡ് കേസുകളും പ്രോട്ടോക്കോള്‍ ലംഘനങ്ങളും വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

ഇതിന്റെ ഭാഗമായി നേരത്തെ നിലനിന്നിരുന്ന പിഴകള്‍ പുതുക്കുകയും ചെയ്തു. നടപടികളുടെ ഭാഗമായി പുതുക്കിയ പിഴകളുടെ വിവരങ്ങളും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കി.

പുതുക്കിയ പിഴകളുടെ വിവരങ്ങള്‍

* നിലവിലെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കൊവിഡ് പരിശോധനകള്‍ നടത്താത്തവര്‍ക്ക് 300 ഒമാനി റിയാല്‍ ആയിരിക്കും പിഴ.

* ഹോം ക്വാറന്റൈന്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കാത്തവര്‍ക്ക് 300 ഒമാനി റിയാല്‍ പിഴ ചുമത്തും. 

* വാണിജ്യ സമുച്ചയങ്ങള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ 3000 ഒമാനി റിയാല്‍ പിഴ ഈടാക്കുകയും ഒരു മാസം സ്ഥാപനം അടച്ചിടുകയും ചെയ്യും. 

* ട്രാക്കിംഗ് ബ്രെയിസ്‌ലെറ്റ് ധരിക്കാതിരിക്കുന്നവരും ട്രാക്കിംഗ് ബ്രെയിസ്‌ലെറ്റ് നീക്കം ചെയ്യുന്നവര്‍ക്കും 300 ഒമാനി റിയാല്‍ പിഴ ചുമത്തും.

* തരാസൂദ് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും 300 ഒമാനി റിയാല്‍ പിഴ ഈടാക്കും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All