• Home
  • News
  • ഇ-സ്കൂട്ടറുകൾ ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ പിഴ

ഇ-സ്കൂട്ടറുകൾ ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ പിഴ

ദുബായ് ∙ അപകടങ്ങൾ വ്യാപകമായതോടെ ഇ-സ്കൂട്ടറുകൾക്ക് കർശന നിയന്ത്രണങ്ങൾ. ഗതാഗത നിയമങ്ങൾ ഇ-സ്കൂട്ടറുകൾക്കു ബാധകമാണെന്നും നിയമലംഘകർക്കെതിരെ പിഴ ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നും പൊലീസും ആർടിഎയും വ്യക്തമാക്കി. 
റിഗ്ഗ, ജുമൈറ ലെയ്ക്സ് ടവേഴ്സ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊലേവാഡ്, ദുബായ് ഇന്റർനെറ്റ് സിറ്റി, സെക്കൻഡ് ഓഫ് ഡിസംബർ സ്ട്രീറ്റ് എന്നീ 5 ഡിസ്ട്രിക്ടുകളിൽ മാത്രമാണ് ഇ-സ്കൂട്ടറുകൾക്ക് അനുമതി. നിശ്ചിത മേഖലകളിലൂടെയല്ലാതെ യാത്ര നടത്തിയാൽ പിഴ ചുമത്തി വാഹനം പിടിച്ചെടുക്കും.
ഗതാഗത നിയമങ്ങൾ ലംഘിച്ച  ഇ-സ്കൂട്ടറുകൾ ഉൾപ്പെടെ 1,863 ഇരുചക്രവാഹനങ്ങൾ മാർച്ച് വരെയുള്ള 3 മാസങ്ങളിൽ ഷാർജ പൊലീസ് പിടിച്ചെടുത്തിരുന്നു. 
റോഡുകൾക്കു പുറമേ നടപ്പാതകളും പാർക്കിങ് മേഖലകളും ഇവർ കയ്യേറുന്നെന്ന പരാതി വ്യാപകമാണ്. വിവിധയിടങ്ങളിൽ ഒക്ടോബർ മുതൽ ഇ-സ്കൂട്ടറുകൾ വാടകയ്ക്കെടുക്കാനും സൗകര്യമൊരുക്കി. കരീം, ലൈം, ടിയർ, സ്വദേശി കമ്പനികളായ അർണബ്, സിക്രത് എന്നിവയ്ക്കാണു നടത്തിപ്പ് ചുമതല.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All