• Home
  • News
  • കോവിഡ്​ ടെസ്​റ്റ്​: കു​ട്ടി​ക​ൾക്ക്​ ഗ​ൾ​ഫ്​ എ​യ​റും ഇ​ള​വ് അ​നു​വ​ദി​ച്ചു

കോവിഡ്​ ടെസ്​റ്റ്​: കു​ട്ടി​ക​ൾക്ക്​ ഗ​ൾ​ഫ്​ എ​യ​റും ഇ​ള​വ് അ​നു​വ​ദി​ച്ചു

മ​നാ​മ: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന​വ​ർ​ക്ക്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ​നി​ന്ന്​ കു​ട്ടി​ക​ളെ ഗ​ൾ​ഫ്​ എ​യ​റും ഒ​ഴി​വാ​ക്കി. ആ​റു​ വ​യ​സ്സും അ​തി​ൽ താ​ഴെ​യു​മു​ള്ള​വ​ർ​ക്ക്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വേ​ണ്ടെ​ന്ന്​ ഗ​ൾ​ഫ്​ എ​യ​ർ അ​റി​യി​ച്ചു. എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സും ചൊ​വ്വാ​ഴ്​​ച ത​ന്നെ കു​ട്ടി​ക​ൾ​ക്ക്​ ഇ​ള​വ്​ ന​ൽ​കു​ന്ന കാ​ര്യം ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത വ​രു​ത്തി​യ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നാ​ണ്​ പ​രി​ഹാ​ര​മാ​യ​ത്. തി​ങ്ക​ളാ​ഴ്​​ച കോ​ഴി​ക്കോ​ടു​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ നാ​ലു​ കു​ട്ടി​ക​ൾ​ക്ക്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്ക്​ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​​ശ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ പു​തി​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​ ബ​ഹ്​​റൈ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച അ​റി​യി​പ്പി​ൽ ആ​റ്​ വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ ഇ​ള​വ്​ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, എ​യ​ർ​ലൈ​ൻ​സു​ക​ൾ എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും നി​ബ​ന്ധ​ന ബാ​ധ​ക​മാ​ക്കു​ക​യാ​ണ്​ തു​ട​ക്ക​ത്തി​ൽ ചെ​യ്​​ത​ത്. ഇ​താ​ണ്​ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നി​ട​യാ​ക്കി​യ​ത്. ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന ആ​റ്​ വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ കോ​വി​ഡ്​ ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്​​റ്റിന്റെ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ ഹാ​ജ​രാ​ക്കേ​ണ്ട​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ സ്​​കാ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ക്യു.​ആ​ർ കോ​ഡ്​ നി​ർ​ബ​ന്ധ​മാ​ണ്.

ബു​ധ​നാ​ഴ്​​ച കൊ​ച്ചി​യി​ൽ​നി​ന്ന്​ വ​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ എ​ത്തി​യ ഏ​താ​നും പേ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ക്യു.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​ത്​ പ്ര​ശ്​​ന​മാ​യി​രു​ന്നു. വീ​ണ്ടും സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വ​രു​ത്തി ക്യു.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്​​ത ശേ​ഷം മാ​ത്ര​മാ​ണ്​ ഇ​വ​രെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ച്ച​ത്. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ത​ട​യു​ന്ന​തിന്റെ ഭാ​ഗ​മാ​യാ​ണ്​ ക്യു.​ആ​ർ കോ​ഡ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ക്യു.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​താ​ണെ​ന്ന്​ യാ​ത്ര​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ എ​യ​ർ​ലൈ​ൻ​സ്​ പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All