• Home
  • News
  • കോവിഡ് ബാധിച്ചാൽ ഈ രോഗങ്ങളുള്ളവർ ഒരു കാരണവശാലും വീട്ടിൽ കഴിയരുത്

കോവിഡ് ബാധിച്ചാൽ ഈ രോഗങ്ങളുള്ളവർ ഒരു കാരണവശാലും വീട്ടിൽ കഴിയരുത്

നേരിയ കോവിഡ് ബാധയാണെങ്കിലും കാൻസർ ചികിത്സയിലുള്ളവർ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരായവർ, എച്ച്ഐവി ബാധിതർ തുടങ്ങി പ്രതിരോധശേഷി കുറഞ്ഞവർ വീട്ടിൽ തുടരുന്നത് അഭികാമ്യമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഡോക്ടറുടെ അനുമതിയുണ്ടെങ്കിൽ മാത്രം വീട്ടിൽ തുടരാം. രക്താതിസമ്മർദം, പ്രമേഹം, ഹൃദ്രോഗം, ഗുരുതര ശ്വാസകോശ, കരൾ, വൃക്ക രോഗങ്ങളുള്ളവർ തുടങ്ങിയവരും ഹോം ഐസലേഷൻ തിരഞ്ഞെടുക്കുന്നതിനു മുൻപു ഡോക്ടർ പരിശോധിച്ച് അനുമതി നൽകണമെന്നു പുതുക്കിയ മാർഗരേഖ വ്യക്തമാക്കുന്നു. ഹോം ഐസലേഷൻ സംബന്ധിച്ച് കഴിഞ്ഞവർഷം ജൂലൈയിൽ നൽകിയ നിർദേശങ്ങളിലാണു മാറ്റം. ലക്ഷണങ്ങൾ കാട്ടി 10 ദിവസം കഴിഞ്ഞവർക്ക് ഹോം ഐസലേഷൻ അവസാനിപ്പിക്കാം. 10 ദിവസത്തെ ഹോം ഐസലേഷൻ കഴിഞ്ഞാൽ പിന്നീടു പരിശോധന ആവശ്യമില്ല.

∙ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും നേരിയ വൈറസ് ബാധയുള്ളവർക്കും വീട്ടിൽ തുടരാമെന്നതാണു പൊതുനിർദേശം. വീട്ടിൽ തുടരുന്ന കോവിഡ് ബാധിതരിൽ, ലക്ഷണങ്ങൾ ഇല്ലാത്തവരും നേരിയ ലക്ഷണങ്ങളുള്ളവരും ഓക്സിജൻ സാച്ചുറേഷൻ 94നു മുകളിലാണെന്ന് ഉറപ്പു വരുത്തണം.

∙ വീട്ടിൽ കോവിഡ് ബാധിതരുണ്ടെങ്കിൽ അടുത്തിടപഴകുന്നവർ ഹൈഡ്രോക്സിക്ലോറോക്വീൻ കഴിക്കണം.

∙ കോവിഡ് ബാധിച്ചാലും മറ്റ് രോഗങ്ങൾക്കു കഴിക്കുന്ന മരുന്നുകൾ തുടരാം. ഇക്കാര്യത്തിൽ ഡോക്ടറുടെ അഭിപ്രായം കൂടി തേടുക.

∙ വീട്ടിലുള്ള മറ്റുള്ളവരും ക്വാറന്റീനിൽ തുടരണം. കോവിഡ് ബാധിതരെ പ്രത്യേക മുറിയിൽ നിരീക്ഷണത്തിലാക്കണം. പരിചരിക്കുന്നവരും തൊട്ടടുത്ത കോവിഡ് ആശുപത്രിയുമായോ ഡോക്ടറുമായോ ബന്ധപ്പെടണം.

∙ ഐസലേഷൻ മുറിയിൽ രോഗി മാത്രമുള്ളപ്പോൾ 3 പാളിയുള്ള മെഡിക്കൽ മാസ്ക് മതി. ഓരോ 8 മണിക്കൂർ കഴിയുമ്പോഴും പുതിയ മാസ്ക് ഉപയോഗിക്കണം. പരിചരിക്കാൻ മുറിയിലേക്ക് ആളെത്തിയാൽ, ഇരുവരും എൻ95 മാസ്ക് ഉപയോഗിക്കണം.

∙ ധാരാളം വെള്ളം കുടിക്കണം, സോപ്പും സാനിറ്റൈസും തുടരെ ഉപയോഗിക്കുക തുടങ്ങിയ മുൻനിർദേശങ്ങളും പാലിക്കണം. ചൂടുവെള്ളം ഉപയോഗിച്ചു തൊണ്ട കുലുക്കുഴിയുക, ആവിപിടിക്കുക തുടങ്ങിയ കാര്യങ്ങൾ തുടരണം. മുറിയിൽ വായുസഞ്ചാരം ഉറപ്പാക്കണം. ഇതിനായി ജനലുകൾ തുറന്നിടണം.

വീട്ടിലെ ചികിത്സയ്ക്ക് മരുന്നുകൾ ഇങ്ങനെ

∙ 650 മില്ലിഗ്രാം പാരസെറ്റമോൾ ദിവസം 4 നേരം കഴിച്ചിട്ടും പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ഡോക്ടറോടു സംസാരിക്കണം. നോൺ സ്റ്റിറോയിഡൽ ആന്റി ഇൻഫ്ലമേറ്ററി മരുന്നുകൾ (എൻഎസ്എഐഡി) നൽകുന്നത് ഡോക്ടർക്കു തീരുമാനിക്കാം (ഉദാ: നാപ്രോക്സെൻ 250 മില്ലിഗ്രാം ദിവസം രണ്ടു നേരം)

∙ 3 – 5 ദിവസം ഒഴിഞ്ഞ വയറിൽ ഐവർമെക്ടിൻ (12എംജി) കഴിക്കുന്നതും പരിഗണിക്കാം.

∙ 5 ദിവസത്തിൽ കൂടുതൽ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ നിലനിൽക്കുകയാണെങ്കിൽ, ഇൻഹേലേഷനൽ ബുഡെസോണൈഡ് (ഇൻഹേലർ വഴി നൽകുന്നത് ദിവസം 2 നേരം 5–7 ദിവസത്തേക്ക്) ഉപയോഗിക്കാം.

∙ റെംഡിസിവിർ ഇൻജക്‌ഷൻ ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിൽ മാത്രം.

∙ തുടർച്ചയായ പനി, കടുത്ത ചുമ എന്നിവ 7 ദിവസത്തിൽ കൂടുതൽ നിൽക്കുകയാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം കുറഞ്ഞ അളവിൽ ഓറൽ സ്റ്റിറോയ്ഡുകൾ ഉപയോഗിക്കാം.

ആശുപത്രിയിലേക്ക് മാറ്റേണ്ടത്

ഓക്സിജൻ സാച്ചുറേഷൻ 94 ശതമാനത്തിൽ കുറയുകയോ ശ്വാസതടസ്സം അനുഭവപ്പെടുകയോ ചെയ്താൽ ആശുപത്രിയിലേക്കു മാറ്റണം. നെഞ്ചു വേദന, മാനസികമായ ആശയക്കുഴപ്പം, ബോധക്ഷയം തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടായാലും ഉടൻ ആശുപത്രിയിൽ എത്തിക്കുക.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All