• Home
  • News
  • കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​: ക്യൂ.​ആർ കോ​ഡ്​ വി​ല്ല​നാ​വു​ന്

കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​: ക്യൂ.​ആർ കോ​ഡ്​ വി​ല്ല​നാ​വു​ന്നു; യാ​ത്ര​ക്കാർ വീ​ണ്ടും കു​ടു​ങ്ങി

മ​നാ​മ: കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ക്യൂ.​ആ​ർ കോ​ഡ്​ പ്ര​ശ്​​ന​ത്തി​ൽ വീ​ണ്ടും യാ​ത്ര​ക്കാ​ർ ബ​ഹ്​​റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി. കൊ​ച്ചി​യി​ൽ​നി​ന്ന്​ ചാർട്ടെഡ്​ വി​മാ​ന​ത്തി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​രി​ൽ ചിലർക്കാ​ണ്​ പ്ര​ശ്​​നം നേ​രി​ട്ട​ത്. ക്യൂ.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്യുമ്പോ​ൾ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പി.​ഡി.​എ​ഫ്​ രൂ​പ​ത്തി​ൽ ല​ഭി​ക്കാ​ത്ത​താ​ണ്​ പ്ര​ശ്​​ന​മാ​യ​ത്. ഒ​ടു​വി​ൽ നാ​ട്ടി​ലെ ല​ബോ​റ​ട്ട​റി​യി​ൽ ബ​ന്ധ​പ്പെ​ട്ട്​ പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​രം ക​ണ്ട​ശേ​ഷ​മാ​ണ്​ ഇ​വ​ർ​ക്ക്​ പു​റ​ത്തി​റ​ങ്ങാ​നാ​യ​ത്.
ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ മൂ​ന്നു​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​പ്രി​ൽ 27 മു​ത​ൽ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ്​ കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം. മേ​യ്​ മൂ​ന്നു​മു​ത​ൽ ശ്രീ​ല​ങ്ക​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കും ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മാ​ക്കി​യി​ട്ടു​ണ്ട്.   
യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പ്​ 48 മ​ണി​ക്കു​റി​നു​ള്ളി​ൽ ​െഎ.​സി.​എം.​ആ​ർ അം​ഗീ​കൃ​ത ലാ​ബി​ൽ ന​ട​ത്തി​യ കോ​വി​ഡ്​ ടെ​സ്​​റ്റിന്റെ ഫ​ല​മാ​ണ്​ ഹാ​ജ​രാ​ക്കേ​ണ്ട​ത്. ആ​റു​ വ​യ​സ്സും അ​തി​ന്​ താ​ഴെ​യു​മു​ള്ള കു​ട്ടി​ക​ൾ ഒ​ഴി​കെ എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്. സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ സ്​​കാ​ൻ ചെ​യ്യാ​ൻ ക​ഴി​യു​ന്ന ക്യൂ.​ആ​ർ കോ​ഡ്​ നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്ക​ണം. ലാ​ബി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന പ്രി​ൻ​റ്​ ചെ​യ്​​ത സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ രൂ​പ​ത്തി​ൽ ത​ന്നെ​യാ​ണ്​ ക്യൂ.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്യു​മ്പോ​ൾ കാ​ണേ​ണ്ട​ത്. എ​ന്നാ​ൽ, ചി​ല യാ​ത്ര​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ കോ​ഡ്​ ബ​ഹ്​​റൈ​ൻ എ​മി​ഗ്രേ​ഷ​നി​ൽ സ്​​കാ​ൻ ചെ​യ്​​ത​പ്പോ​ൾ പേ​രും മ​റ്റു​ വി​വ​ര​ങ്ങ​ളും നി​ശ്ചി​ത രൂ​പ​ത്തി​ല​ല്ല ല​ഭി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ ഇ​വ​ർ​ക്ക്​ മ​ണി​ക്കൂ​റു​ക​ളോ​ളം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​ത്.   
വ്യാ​ഴാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ വ​ന്ന ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ലെ ഏ​ഴു യാ​ത്ര​ക്കാ​ർ​ക്കും സ​മാ​ന പ്ര​​ശ്​​നം നേ​രി​ടേ​ണ്ടി​വ​ന്നു. ഇ​വ​ർ​ക്കും മ​ണി​ക്കൂ​റു​ക​ളോ​ളം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​യേ​ണ്ടി​വ​ന്നു.യാ​ത്ര​ക്കാ​ർ നാ​ട്ടി​ൽ​നി​ന്ന്​ ത​ന്നെ ക്യൂ.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്​​ത്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ശ്ചി​ത രൂ​പ​ത്തി​ലാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ ഇ​തി​നു​ള്ള പോം​വ​ഴി​യെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്​​റൈ​ൻ ക​ൺ​ട്രി ഹെ​ഡു​മാ​യ സു​ധീ​ർ തി​രു​നി​ല​ത്ത്​ പ​റ​ഞ്ഞു. മൊ​ബൈ​ൽ ഫോ​ണി​ൽ ക്യൂ.​ആ​ർ കോ​ഡ്​ സ്​​കാ​ന​ർ ആ​പ്​ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്​​ത്​ ഓ​രോ​രു​ത്ത​ർ​ക്കും ഇ​ത്​ പ​രി​ശോ​ധി​ക്കാം. സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ശ്ചി​ത രൂ​പ​ത്തി​ല​ല്ലെ​ങ്കി​ൽ ലാ​ബു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​രി​ഹ​രി​ച്ച​ശേ​ഷം വേ​ണം യാ​ത്ര പു​റ​പ്പെ​ടാ​ൻ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All